1989 ഡിസംബർ 12-നാണ് ജിഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, GIC ഗ്രിഹ് വിറ്റ ലിമിറ്റഡ് എന്ന പേരിൽ ആരംഭിക്കുന്നത്.. 1993 നവംബർ 16-ന് നൽകിയ പുറത്തിക്കിയ സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷൻ പ്രകാരമാണ് ഇപ്പോഴത്തെ പേരിലേക്ക് മാറുന്നത്. വീടുകൾ/ഫ്ലാറ്റ് നിർമിക്കുന്ന വ്യക്തികള്ക്കോ/സ്ഥാപനങ്ങൾക്കോ ഭവന വായ്പ നൽകുന്നതാണ് GICHFL-ന്റെ പ്രാഥമിക ബിസിനസ്. ഉപഭോക്തൃ സൗഹൃദവും ഓഹരി ഉടമകൾക്ക് സമ്പത്ത് സൃഷ്ടിക്കുന്നതുമായ ന്യായവും ധാർമ്മികവുമായ വായ്പാ നയങ്ങളിലൂടെയാണ് വിജയവും വളച്ചയുമെന്ന് GICHFL വിശ്വസിക്കുന്നു.
ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും അതിന്റെ പഴയ സബ്സിഡിയറികളായ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവയുമാണ് കമ്പനിയെ പ്രമോട്ട് ചെയ്യുന്നത്.
GICHFL-ന് രാജ്യത്തുടനീളം 75 ഓഫീസുകളുണ്ട്. ശക്തമായ മാർക്കറ്റിംഗ് ടീമും ഇവരെ സഹായിക്കുന്ന സെയിൽസ് അസോസിയേറ്റ്‌സും കമ്പനിക്കുണ്ട്. വ്യക്തിഗത വായ്പക്കാർക്ക് ധനസഹായം നൽകുന്നതിന് ബിൽഡർമാരുമായി കമ്പനി അടുത്ത ബന്ധം പുലത്തുന്നു