വായ്പയ്ക്ക് അർഹത നേടുന്നതിന് നിങ്ങൾ വരുമാനം നേടുന്ന പ്രായപൂർത്തിയായ ഇന്ത്യൻ പൗരനായിരിക്കണം എന്നതാണ് പ്രാഥമിക മാനദണ്ഡം. പ്രായം, യോഗ്യത, സ്ഥിരത, വരുമാനത്തിന്റെ തുടർച്ച, സേവിംഗ്സ് ശീലം, തിരിച്ചടവ് ബാധ്യതകൾ, തിരിച്ചടവ് ചരിത്രം, കമ്പനിയുടെ അംഗീകൃത പോളിസി പ്രകാരം ലോൺ പരിധിക്കും മാർജിൻ ആവശ്യകതകൾക്കും വിധേയമായ ആസ്തികളും ബാധ്യതകളും എന്നിങ്ങനെ വിവിധ ഘടകങ്ങളെ ലോൺ തുക ആശ്രയിച്ചിരിക്കുന്നു.
അതെ. തൃപ്തികരമായ വരുമാന നിലവാരത്തിന്റെ തെളിവുകൾ നിങ്ങൾ നൽകിയില്ലെങ്കിൽ ഇത് ബാധിച്ചേക്കാം. ലോൺ യോഗ്യത തീരുമാനിക്കുന്നതിന് നിലവിലുള്ള ലോണിന്റെ കാലാവധിയും കണക്കിലെടുക്കുന്നു.
നിങ്ങൾ നിലവിലുള്ളത് തിരിച്ചടച്ചാൽ, നിങ്ങളുടെ കൈയിലുള്ള നെറ്റ് ഡിസ്പോസിബിൾ വരുമാനം വർദ്ധിക്കും, ഇത് ഉയർന്ന വായ്പയ്ക്ക് നിങ്ങളെ യോഗ്യരാക്കുന്നു.