ഒരു ഭവന വായ്പയ്ക്കായി പണം അടയ്ക്കുന്നത് കാണിച്ച് നിങ്ങള്‍ക്ക് നികുതിയിളവ് നേടാനാകും.
ഇതിനായി, വ൪ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന ഒരു വരുമാന നികുതി സ൪ട്ടിഫിക്കറ്റ് നിങ്ങള്‍ കരസ്ഥമാക്കണം. ഇതില്‍ നിങ്ങള്‍ ആ വ൪ഷം തിരിച്ചടച്ച മൂലധനവും പലിശയും രേഖപ്പെടുത്തിയിരിക്കും. സ്വന്തമായി കൈവശപ്പെടുത്തിയ സ്വത്തിന്റെ കാര്യത്തില്‍ ഒരു നികുതിയിളവ് ലഭിക്കാ൯ ഇത് നി൪ബന്ധമാണ്.

ഇത് നിങ്ങളുടെ വ്യക്തിപരമായ വരുമാന നികുതി റിട്ടേണുകളുടെ ഭാഗമായി നിങ്ങള്‍ ഇതും സമ൪പ്പിക്കേണ്ടതാണ്, എന്നിട്ടാണ് നിങ്ങളുടെ ബാധ്യതകള്‍ കണക്കാക്കേണ്ടത്.

അതതു സാമ്പത്തിക വ൪ഷത്തിലെ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി എറ്റവും കൂടിയ അനുവദനീയമായ സംഖ്യ പരിശോധിച്ച് മനസ്സിലാക്കാ൯ ഓ൪മ്മിക്കുക.

A. നികുതി ഇളവുകള്‍

I . 1961 വരുമാന നികുതി ആക്റ്റ് അനുസരിച്ച്

a) ഭവന വായ്പയെടുക്കുന്നവ൪ക്ക്:
i.) 1961ലെ വരുമാന നികുതി ആക്റ്റിലെ സെക്ഷ൯ 24 (ബി)യിലെ രണ്ടാം പ്രൊവിസോ പ്രകാരം, 1991 ഏപ്രില്‍ 1ന് ശേഷം വീടിനുള്ള വസ്തു വാങ്ങിക്കാനോ, അല്ലെങ്കില്‍ കെട്ടിടം പണിതുയ൪ത്താനോ, ആയി വാങ്ങിക്കുന്ന വായ്പയിന്മേലുള്ള നികുതി അടച്ചതില്‍ 1,50,000 രൂപ കുറവ് ലഭ്യമാണ്. എന്നാല്‍ ഈ സൂചിപ്പിച്ച കെട്ടിടം വെയ്ക്കലോ, അല്ലെങ്കില്‍ വസ്തു വാങ്ങിക്കലോ, വായ്പാ സംഖ്യ വാങ്ങിച്ചതിന് മൂന്ന് വ൪ഷത്തിനുള്ളില്‍ പൂ൪ത്തീകരിച്ചിരിക്കേണം.

ii.) വസ്തുവാങ്ങിക്കുന്നതോ അല്ലെങ്കില്‍ കെട്ടിടം കെട്ടുന്നതോ കടം വാങ്ങിച്ച പണം കൊണ്ടാണെങ്കില്‍, ആ വസ്തുവാങ്ങിച്ചതോ, അല്ലെങ്കില്‍ കെട്ടിടം പണിതതോ ആയ കാലത്തിന് മുമ്പുള്ള സമയത്തെ വായ്പയിന്മേലുള്ള പലിശ, കെട്ടിടം പണിതതോ, അല്ലെങ്കില്‍ വസ്തു വാങ്ങിച്ചതോ ആയ വ൪ഷം തൊട്ട് നാല് സമമായ അടവുകളായി, തുട൪ന്നു വരുന്ന നാല് വ൪ഷത്തിലേക്ക് കിഴിക്കുന്നതായിരിക്കും.

iii.) കടം വാങ്ങിച്ച ആള്‍ വസ്തുവാങ്ങിക്കാനോ, അല്ലെങ്കില്‍ കെട്ടിടം വാങ്ങിക്കാനോ ആയി വാങ്ങിച്ച സംഖ്യയും അതിനായി അടയ്ക്കേണ്ടുന്ന പലിശയും സൂചിപ്പിക്കുന്ന ഒരു സ൪ട്ടിഫിക്കറ്റ് സമ൪പ്പിച്ചാലെ, മുകളില്‍ സൂചിപ്പിച്ച (i) ലേയും (ii) ലേയും കിഴിവുകള്‍ അനുവദിക്കപ്പെടുകയുള്ളു.

iv.) 1961 ലെ വരുമാന നികുതി നിയമത്തിലെ 80സി സെക്ഷ൯ പ്രകാരം വ്യക്തികളും എച് യുഎഫ്ഉം ഭവന വായ്പയിന്മേല്‍ തിരിച്ചടക്കേണ്ടുന്ന മുതലില്‍ 1,00,000 രൂപ വരെ ഇളവ് ലഭിക്കാവുന്നതാണ്.

II. വെല്‍ത്ത് ടാക്സ് ആക്റ്റ് (സമ്പത്ത് നികുതി ആക്റ്റ്), 1957

a) ഒരു നികുതിദാതാവിന് ഒരു സ്വത്ത് സ്വന്തമായി കൈവശ സ്വത്തായി വയ്ക്കാം എന്നും അത് വെല്‍ത്ത് ടാക്സിന് അ൪ഹതയുള്ള ആസ്തികളില്‍ നിന്നും ഒഴിവാക്കപ്പെട്ടേക്കും എന്നും വെല്‍ത്ത് ടാക്സ് ആക്റ്റ് (സമ്പത്ത് നികുതി ആക്റ്റ്), 1957 ലെ സെക്ഷ൯ 5(1) സൂചിപ്പിക്കുന്നു.

b) ഒരു നികുതിദാതാവിന് ഒരു വസ്തുവില്‍ കൂടുതല്‍ സ്വത്ത് കൈവശമുണ്ടെങ്കില്‍, വെല്‍ത്ത് ടാക്സ് റൂള്‍സ് 1958 പ്രകാരം ആ രണ്ടാം സ്വത്തിന്റെ മൂല്യം സമ്പത്ത് നികുതിയുടെ ആവശ്യത്തിനായി നി൪ണ്ണയിക്കേണ്ടതും, ആ മൂല്യം 15,00,000 രൂപയ്ക്ക് മുകളിലുള്ള സംഖ്യ വെല്‍ത്ത് ടാക്സിന് വിധേയവുമായിരിക്കും. എന്നാല്‍, ഈ പറഞ്ഞ ആസ്തിയുടെ മേല്‍ എന്തെങ്കിലും ബാധ്യതയുണെ്ടങ്കില്‍, ഇത് നികുതിക്ക് വിധേയമായ സ്വത്ത് കണക്കുകൂട്ടുന്നതില്‍ നിന്നും ഒഴിവാക്കാവുന്നതാണ്.

c) നികുതി ദാതാവിന് ഒരു വസ്തുവില്‍ കൂടുതല്‍ സ്വത്ത് ഉണ്ടെങ്കിലും, ആ രണ്ടാമത്തെ സ്വത്ത് തൊട്ടു മുന്നിലെ വ൪ഷം 300 ദിവസത്തില്‍ കൂടുതല്‍ മറ്റുള്ളവ൪ക്ക് വിട്ടുകൊടുത്തിട്ടുള്ളതാണെങ്കില്‍, ആ സ്വത്ത് നികുതിക്ക് ബാധകമായ സ്വത്തുക്കളുടെ കണക്കില്‍ അ൪ഹതപ്പെട്ടിട്ടുള്ള ആസ്തിയായി കരുതപ്പെടുന്നില്ല.

B. നികുതി സൂചനകള്‍

നികുതി ദാതാവ്, സെക്ഷ൯ 80സി പ്രകാരം നികുതി ഇളവ് ആവശ്യപ്പെടുന്ന സ്വത്ത്, അയാള്‍ക്ക് ആ സ്വത്ത് ലഭിച്ച സാമ്പത്തികവ൪ഷാവസാനം തൊട്ട് 5 വ൪ഷം തീരുന്നതിന് മുമ്പായി കൈമാറ്റം ചെയ്യുകയാണെങ്കില്‍, കൈമാറ്റം ചെയ്യപ്പെടുന്ന വ൪ഷം യാതോരു കിഴിവും അനുവദിക്കുന്നതല്ല, മാത്രവുമല്ല, കൈമാറ്റം ചെയ്യുന്ന വ൪ഷത്തെ ദാതാവിന്റെ വരുമാനത്തിലേക്ക് തന്നിട്ടുള്ള കിഴിവ് കൂട്ടുന്നതും, അതിന്മേല്‍ അനുയോജ്യമായ നികുതി ഈടാക്കുന്നതും ആണ്.

കമ്പനിയുടെ റസിഡന്റ് മെമ്പ൪ക്ക്

B. ഇ൯കം ടാക്സ് ആക്റ്റ്, 1961 പ്രകാരം

1.) സ്വദേശീയമായ കമ്പനികളില്‍ നിന്നും ലഭിച്ച ഡിവിഡന്റ് വരുമാനം ഇ൯കം ടാക്സ് ആക്റ്റ് 1961ലെ സെക്ഷ൯ 10 (34) പ്രകാരം ഒഴിവാക്കപ്പെട്ടിരിക്കുന്നു.

2.).) എ). ഇക്വിറ്റി ഷെയ്റിന്റെ വില്‍പന 2004 ഒക്ടോബറിലോ, അതിന് ശേഷമോ ആണ് നടന്നതെങ്കില്‍
ബി). ഫിനാ൯സ് (നം.2) ന്റെ അദ്ധ്യായം 7പ്രകാരം ഇടപാട് സെക്യൂറിറ്റീസ് ട്രാ൯സാക്ഷ൯ ടാക്സിന് വിധേയമാണെങ്കില്‍:

(a) എന്നീ രണ്ട് നിബന്ധന പാലിക്കുകയാണെങ്കില്‍, ആക്റ്റിലെ സെക്ഷ൯ 10 (38) ലെ വകുപ്പുപ്രകാരം, 12 മാസത്തില്‍ കൂടുതല്‍ കാലം കൈവശം വച്ച കമ്പനിയുടെ

(b) ഷെയ്റുകളിന്മേല്‍ ദീ൪ഘകാല മൂലധന ലാഭ ടാക്സ് ഷെയ്൪ ഹോള്‍ഡ൪മാ൪ നല്‍കേണ്ടതില്ല.
വ്യക്തികളുടേയും എച്ച് യുഎഫ് കളുടേയും കാര്യത്തില്‍, ഹ്രസ്വകാല മൂലധന ലാഭങ്ങളാല്‍ കുറയ്ക്കപ്പെട്ട മൊത്തമായ വരുമാനം നികുതി ഈടാക്കപ്പെടാത്ത ഏറ്റവും വലിയ സംഖ്യയെക്കാളും താഴെയാണെങ്കില്‍, നികുതി ഈടാക്കപ്പെടാത്ത ഏറ്റവും വലിയ സംഖ്യയെക്കാളും എത്രമാത്രം കീഴെയാണ്, ആ സംഖ്യകൊണ്ട് ഹ്രസ്വകാല മൂലധന ലാഭത്തെ കുറയ്ക്കുന്നതായിരിക്കും. ബാക്കിയായി വരുന്ന ഹ്രസ്വകാല മൂലധന ലാഭങ്ങളുടെ മേല്‍ നികുതി 10 ശതമാനം എന്ന നിരക്കില്‍ കണക്ക് കൂട്ടുന്നതായിരിക്കും.

3.) എ). ഇക്വിറ്റി ഷെയ്റിന്റെ വില്‍പന 2004 ഒക്ടോബറിലോ, അതിന് ശേഷമോ ആണ് നടന്നതെങ്കില്‍
ബി). ഫിനാ൯സ് (നം.2) ന്റെ അദ്ധ്യായം 7പ്രകാരം ഇടപാട് സെക്യൂറിറ്റീസ് ട്രാ൯സാക്ഷ൯ ടാക്സിന് വിധേയമാണെങ്കില്‍:

(a) എന്നീ രണ്ട് നിബന്ധന പാലിക്കുകയാണെങ്കില്‍,, സെക്ഷ൯ 111എ പ്രകാരം കമ്പനിയുടെ ഷെയ്റുകളുടെ കൈമാറ്റത്താല്‍ ഉണ്ടാവുന്ന ഹ്രസ്വകാല മൂലധന

(b) ലാഭങ്ങള്‍ 10% എന്ന നിരക്കില്‍ (പ്രാബല്യത്തിലുള്ള സ൪ചാ൪ജും വിദ്യാഭ്യാസ സെസ്സും കൂടാതെ), നികുതിക്ക് വിധേയമായിരിക്കും.
മൂലധന ലാഭങ്ങള്‍ കമ്പനിയുടെ ഷെയ്റുകളില്‍ മുതല്‍ മുടക്കുകയാണെങ്കില്‍, കമ്പനിയുടെ ഷെയ്റുകളുടെ പബ്ളിക്ക് ഇഷ്യുയും ഒരു മൂലധന ഇഷ്യുവായി അ൪ഹതപ്പെടുകയും, ദീ൪ഘകാല മൂലധന ലാഭങ്ങള്‍ ആക്റ്റിന്റെ 54ഇഡി വകുപ്പ് പ്രകാരമുള്ള പ്രയോജനങ്ങള്‍ക്ക് യോഗ്യതപ്പെടുകയും ചെയ്യും.


വെല്‍ത്ത് ടാക്സ് ആക്റ്റ് 1957 പ്രകാരം.

പ്രാദേശിക കമ്പനിയില്‍ വച്ചിരിക്കുന്ന ഷെയ്റുകള്‍ വെല്‍ത്ത്-ടാക്സ് ആക്റ്റ് 1957 പ്രകാരം ‘ആസ്തി’കളല്ല. അതിനാല്‍ ഈ പറഞ്ഞ ഷെയറുകള്‍ ഇവ കൈവശം വയ്ക്കുന്നവരുടെ കൈയില്‍ വെല്‍ത്ത് ടാക്സിന് വിധേയമല്ല.

കമ്പനിയുടെ നോണ്-റസിഡന്റ് മെമ്പ൪മാ൪ക്ക്

C. ഇ൯കം ടാക്സ് ആക്റ്റ്, 1961 പ്രകാരം

1.) ഈ നിയമത്തിലെ സെക്ഷ൯ 115ഇ പ്രകാരം, ഒരു നോണ്-റസിഡന്റ് ഇന്ത്യക്കാര൯ കമ്പനിയിലെ ഷെയ്റുകള്‍ കണ്വേട്ടബ്ള്‍ വിദേശ നാണ്യത്തില്‍ കരസ്ഥമാക്കുകയോ, അല്ലെങ്കില്‍ അവയ്ക്കായി സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്താല്‍, ഈ നോണ്-റസിഡന്റ് ഇന്ത്യക്കാര൯ 12 മാസത്തില്‍ കൂടുതല്‍ സമയത്തേക്ക് കൈവശംവച്ച ഷെയ്റുകള്‍ കൈമാറ്റം ചെയ്യുമ്പോഴുണ്ടാകുന്ന മൂലധന ലാഭത്തെ ഇളവ് ചെയ്ത നികുതി നിരക്കായ 10% ചുമത്തപ്പെടും (പ്രാബല്യത്തിലിരിക്കുന്ന സ൪ചാ൪ജും വിദ്യാഭ്യാസ സെസ്സും വേറെയും ഉണ്ടായിരിക്കും). (ആക്റ്റിലെ സെക്ഷ൯ 115ഡിയിലെ വകുപ്പുകളേയും സൂചിപ്പിക്കാം.).2.) ഇ൯കം ടാക്സ് ആക്റ്റ് 1961 ലെ 115 എഫ് വകുപ്പുപ്രകാരം, അയാള്‍ മുഴുവനും, അല്ലെങ്കില്‍ മൊത്തം സംഖ്യയുടെ ഒരു ഭാഗം ഇ൯കം ടാക്സ് ആക്റ്റ് 1961 ലെ സെക്ഷ൯ 115സി (എഫ്)ല്‍ നി൪വ്വചിച്ചിട്ടുള്ള ചില പ്രത്യേകമായ ആസ്തികളില്‍, കൈമാറ്റം ചെയ്യപ്പെട്ടതിന് 6 മാസത്തിനുള്ളില്‍ നിക്ഷേപിക്കുകയാണെങ്കില്‍, മുകളില്‍ 1ല്‍ സൂചിപ്പിച്ച ദീ൪ഘകാല മൂലധന ലാഭത്തിനെ പൂ൪ണ്ണമായോ, അല്ലെങ്കില്‍ ആനുപാതികമായോ, ഒഴിവാക്കുന്നതായിരിക്കും. എന്നാല്‍ ഈ പ്രസക്തമായ ആസ്തി കൈവശപ്പെടുത്തിയതിന് മൂന്ന് വ൪ഷത്തിനുള്ളില്‍ ഇതിനെ കൈമാറ്റം ചെയ്യുകയോ, അല്ലെങ്കില്‍ പണമായി പരിവ൪ത്തനം ചെയ്യുകയോ ചെയ്യുകയാണെങ്കില്‍, ഇങ്ങിനെ ഒഴിവാക്കപ്പെട്ട സംഖ്യ സെക്ഷ൯ 115 എഫ് (2) പ്രകാരം, നികുതി ചുമത്തപ്പെടാ൯ പറ്റുന്നതാണ്, ഈ പ്രസക്തമായ സെക്ഷനില്‍ വ്യക്തമാക്കപ്പെട്ട പ്രകാരം.

3.) ആക്റ്റിന്റെ സെക്ഷ൯ 115ജി പ്രകാരം, ഒരു നോണ്-റസിഡന്റ് ഇന്ത്യക്കാര൯, അയാള്‍ക്ക് ആകെയുള്ള വരുമാന ശ്രോതസ് മുതല്‍മുടക്ക് വരുമാനം അല്ലെങ്കില്‍ ദീഘകാല മൂലധന ലാഭം, അല്ലെങ്കില്‍ ഇവ രണ്ടും കണ്വേട്ടബ്ള്‍ വിദേശനാണ്യത്തില്‍ കൈവശപ്പെടുത്തിയ അല്ലെങ്കില്‍ വാങ്ങിച്ച അല്ലെങ്കില്‍ വരിക്കാരനായ ആസ്തികളിന്മേലുള്ളതും, അവയ്ക്ക് അവിടെവച്ചുതന്നെ നികുതികിഴിച്ചിട്ടുള്ളതുമാണെങ്കില്‍, അയാളുടെ വരുമാനത്തിന്റെ റിട്ടേണ്സ് കാണിക്കേണ്ടതില്ല.

4.) ആക്റ്റിന്റെ സെക്ഷ൯ 115-ഐ പ്രകാരം, ഒരു നോണ്-റസിഡന്റ് ഇന്ത്യക്കാര൯ (ഇന്ത്യയില്‍ താമസമില്ലാത്ത, എന്നാല്‍ ഇന്ത്യ൯ പൌരത്വമുള്ള, അല്ലെങ്കില്‍ ഇന്ത്യ൯ പൂ൪വ്വികതയുള്ള, ആള്‍) തന്നെ ഇ൯കം ടാക്സ് ആക്റ്റ് 1961 ന്റെ അദ്ധ്യായം 12-എ യിലെ വകുപ്പുകള്‍ക്ക് വിധേയമാക്കരുത് എന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍, അയാളുടെ മൊത്തവരുമാനത്തെ ഈ ആക്റ്റിലെ മറ്റ് വകുപ്പുകള്‍ പ്രകാരം കൂട്ടുന്നതും, നികുതി ഈടാക്കുന്നതുമാണ്.

5.) ഈ ആക്റ്റിലെ സെക്ഷ൯ 10 (34) പ്രകാരം, സെക്ഷ൯ 115-ഓ യില്‍ സൂചിപ്പിച്ചപ്രകാരമുള്ള ദേശീയ കമ്പനിയില്‍ നിന്നും ഡിവിഡന്റ് വരുമാനമായി ലഭിക്കുന്ന വരുമാനത്തിനെ, ഷെയ്൪ഹോള്‍ഡ൪മാരുടെ കൈയില്‍ നിന്നും നികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

6.) കമ്പനിയുടെ ഷെയ്റില്‍ മുതല്‍മുടക്കു നടത്തിയതില്‍ നിന്നുമുള്ള വരുമാനവുമായി ബന്ധപ്പെട്ട്, നികുതി തോതില്‍ ഇളവോ, അല്ലെങ്കില്‍ ഒഴിവാക്കലോ നല്‍കാ൯, ഇന്ത്യ ഏതെങ്കിലും രാജ്യവുമായി ഡബ്ള്‍ ടാക്സേഷ൯ എവോയ്ഡ൯സ് എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അങ്ങിനെയുള്ള പ്രയോജനകരമായ വകുപ്പുകള്‍, ഇ൯കം ടാക്സ് ആക്റ്റ് 1961 ന്റെ വകുപ്പുകള്‍ക്ക് മുകളിലായി നിലനില്‍ക്കും, ഇക്കാര്യത്തില്‍.

വെല്‍ത്ത് ടാക്സ് ആക്റ്റ്, 1957 പ്രകാരം.

സ്വദേശിയ കമ്പനിയില്‍ എടുത്തിട്ടുള്ള ഷെയ്റുകള്‍, വെല്‍ത്ത്-ടാക്സ് ആക്റ്റ് 1957 പ്രകാരം ‘ആസ്തി’ അല്ല. അതിനാല്‍ അവ ആ ഷെയ്റുകളുടെ ഉടമസ്ഥന്റെ കൈയില്‍ നികുതിക്ക് വിധേയമല്ല.

വിദേശ സ്ഥാപങ്ങളിലെ മുതല്‍മുടക്കുകാ൪ക്ക് (എഫ്ഐഐകള്‍ക്ക്)

D. ഇ൯കം ടാക്സ് ആക്റ്റ് 1961 പ്രകാരം

1.) ഈ ആക്റ്റിന്റെ സെക്ഷ൯ 115 എഡി (1) (ബി) (ii) പ്രകാരം, പന്ത്രണ്ടുമാസത്തില്‍ കുറവായ കാലം കമ്പനിയില്‍ കൈവശം വച്ച ഷെയ്റുകള്‍ കൈമാറ്റം ചെയ്ത് ഉണ്ടാക്കുന്ന ഹ്രസ്വകാല മൂലധന ലാഭം മൂലമുണ്ടാകുന്ന വരുമാനത്തിന്മേല്‍ 30% എന്ന നിരക്കില്‍ നികുതി ഈടാക്കപ്പെടും (ഇതിന് പുറമെ പ്രാബല്യത്തിലുള്ള സ൪ചാ൪ജും).

2.) ഈ ആക്റ്റിന്റെ സെക്ഷ൯ 115 എഡി (1) (ബി) (iii) പ്രകാരം, കമ്പനിയില്‍ കൈവശം വച്ച ഷെയ്റുകള്‍ കൈമാറ്റം ചെയ്ത് ഉണ്ടാക്കുന്ന ദീ൪ഘകാല മൂലധന ലാഭം മൂലമുണ്ടാകുന്ന വരുമാനത്തിന്മേല്‍ 10% എന്ന നിരക്കില്‍ നികുതി ഈടാക്കപ്പെടും (ഇതിന് പുറമെ പ്രാബല്യത്തിലുള്ള സ൪ചാ൪ജും).

3.) കമ്പനിയുടെ ഷെയ്റുകളിന്മേല്‍ ലഭിച്ച ഡിവിഡന്റ് വഴി ലഭിച്ച വരുമാനം ഇ൯കം ടാക്സ് ആക്റ്റ് 1961 µ/s. 10(34) പ്രകാരം ഒഴിവാക്കിയിരിക്കുന്നു

4.) കമ്പനിയുടെ ഷെയ്റില്‍ മുതല്‍മുടക്കു നടത്തിയതില്‍ നിന്നുമുള്ള വരുമാനവുമായി ബന്ധപ്പെട്ട്, നികുതി തോതില്‍ ഇളവോ, അല്ലെങ്കില്‍ ഒഴിവാക്കലോ നല്‍കാ൯, ഇന്ത്യ ഏതെങ്കിലും രാജ്യവുമായി ഡബ്ള്‍ ടാക്സേഷ൯ എവോയ്ഡ൯സ് എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അങ്ങിനെയുള്ള പ്രയോജനകരമായ വകുപ്പുകള്‍, ഇ൯കം ടാക്സ് ആക്റ്റ് 1961 ന്റെ വകുപ്പുകള്‍ക്ക് മുകളിലായി നിലനില്‍ക്കും, ഇക്കാര്യത്തില്‍.

നോട്ടുകള്‍ :

i) മുകളിലത്തെ എല്ലാ പ്രയോജനങ്ങളും ഫിനാ൯സ് ആക്റ്റ്, 2005 ആല്‍ ഭേദഗതി ചെയ്യപ്പെട്ട ഇന്ന് നിലവിലുള്ള നിയമങ്ങള്‍ പ്രകാരമാണ്.

ii) കമ്പനിക്കും അതിന്റെ ഷെയ്൪ ഹോള്‍ഡ൪മാ൪ക്കും ലഭ്യമായ പ്രയോജനങ്ങള്‍ പൊതുവായ വിവരത്തിന് മാത്രം നല്‍കപ്പെട്ടിട്ടുള്ളതാണ്. നികുതിയുടെ വ്യക്തിപരമായ അനന്തരഫലങ്ങള്‍ പരിഗണിച്ച്, ഓരോ മുതല്‍മുടക്കുകാരനോടും ഈ ഇഷ്യുവില്‍ പങ്കെടുത്താലുള്ള നികുതിയുമായി ബന്ധപ്പെട്ട പരിണിതഫലത്തെക്കുറിച്ച് അയാളുടെ സ്വന്തം നികുതി ഉപദേശകന്റെ ഉപദേശം തേടാനും, ഉപദേശിക്കുന്നു.

iii) മുകളില്‍ കൊടുത്തിരിക്കുന്ന നികുതി പ്രയോജനങ്ങളുടെ ലിസ്റ്റ് പൂ൪ണ്ണമല്ല. ഇത് കമ്പനിയുടെ പ്രവ൪ത്തനങ്ങളെക്കുറിച്ചും, പരിപാടികളെക്കുറിച്ചും ഞങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലും, കമ്പനിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടേയും, വിശദീകരണങ്ങളുടേയും, ബോധിപ്പിക്കലുകളുടേയും അടിസ്ഥാനത്തിലുള്ളതാണ്. ഈ അഭിപ്രായം രൂപീകരിക്കുന്നതില്‍ എല്ലാ വിധ ന്യായമായ ശ്രദ്ധയും ചെലുത്തിയുട്ടെങ്കിലും, ഇതില്‍ ഏതെങ്കിലും തെറ്റുകളോ, ഒഴിവുകളോ ഉണ്ടെങ്കിലോ, അല്ലെങ്കില്‍ ഇതിനെ ആശ്രയിച്ചതിനാല്‍ ആ൪ക്കെങ്കിലും എന്തെങ്കിലും നഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍, എം.പി. ചിറ്റ്ലെ & കോ യാതോരു ഉത്തരവാദിത്വവും ഏല്‍ക്കുന്നതല്ല.

iv) പ്രത്യേകിച്ച് വേറെന്തെങ്കിലും പറഞ്ഞിട്ടില്ലെങ്കില്‍, സൂചിപ്പിക്കപ്പെട്ട സെക്ഷനുകള്‍ ഇ൯കം ടാക്സ് ആക്റ്റ്, 1961 ലെ സെക്ഷനുകളാണ്.

കമ്പനിക്ക്

A. ഇ൯കം ടാക്സ് ആക്റ്റ് 1961 പ്രകാരം

1. ഇ൯കം ടാക്സ് ആക്റ്റ് 1961 ലെ സെക്ഷ൯ 112 ലെ വകുപ്പുകള്‍ പ്രകാരവും, കമ്പനിക്ക് ലഭിക്കുന്ന ദീ൪ഘകാല മൂലധന ലാഭം അതിന് വിധേയവുമായും, 35% എന്ന കമ്പനിക്ക് ബാധകമായ സാധാരണ നികുതി (കൂടാതെ പ്രാബല്യത്തിലുള്ള സ൪ചാ൪ജും)ക്കു പകരം താഴെകൊടുത്തിരിക്കുന്ന നികുതിക്ക് വിധേയമായിരിക്കും.

  • ദീ൪ഘകാല മൂലധന ലാഭം ഇ൯ഡക്സേഷനോടുകൂടിയാണ് കൂട്ടുന്നതെങ്കില് 20% എന്ന നിരക്കില്‍ (ഉചിതമായ സ൪ചാ൪ജോടും കൂടി)
  • ദീ൪ഘകാല മൂലധന ലാഭം ഇ൯ഡക്സേഷനോടുകൂടിയല്ലാതെയാണ് കൂട്ടുന്നതെങ്കില് 10% എന്ന നിരക്കില്‍ (ഉചിതമായ സ൪ചാ൪ജോടും കൂടി)

µ/s. 54EC യും 54ED പ്രകാരം, മൂലധന ലാഭം ചില പ്രത്യേകമായി സൂചിപ്പിക്കപ്പെട്ട ബോണ്ടുകളില്‍ / സെക്യൂറിറ്റികളില്‍, ആ സെക്ഷനുകളില്‍ പറഞ്ഞിരിക്കുന്ന പ്രത്യകമായ വ്യവസ്ഥകള്‍ പൂ൪ത്തീകരിച്ചുകൊണ്ട്, മുതല്‍മുടക്കുകയാണെങ്കില്‍, കമ്പനിക്ക് ദീ൪ഘകാല മൂലധന ലാഭങ്ങളില്‍ നികുതിയുടെ കാര്യത്തില്‍ ഒഴിവ് അവകാശപ്പെടാ൯ അ൪ഹതയുണ്ട്.

2. താഴെക്കൊടുത്തിരിക്കുന്ന വ്യവസ്ഥകളുടെ പൂ൪ത്തീകരണത്തിന് വിധേയമായി, പന്ത്രണ്ട് മാസത്തില്‍ കൂടുതലുള്ള കാലത്തേക്ക് കമ്പനി കൈവശം വച്ച കമ്പനിയുടെ ഷെയ്റുകളുടെ ദീ൪ഘകാല മൂലധന ലാഭ നികുതി അടയ്ക്കാ൯ കമ്പനിക്ക് ബാധ്യതയില്ല.
(a) ഇങ്ങിനെയുള്ള ഇക്യുറ്റി ഷെയ്റുകളുടെ വില്‍പനയുടെ ഇടപാട് 2004 ഒക്ടോബ൪ 1നോ, അല്ലെങ്കില്‍ അതിന് ശേഷമോ നടന്നത്

(b) ഈ ഇടപാട് ഫിനാ൯സ് (നം.2) ആക്റ്റ്, 2004 ലെ, അദ്ധ്യായം 7 പ്രകാരമുള്ള സെക്യൂറിറ്റി ട്രാ൯സാക്ഷ൯ ടാക്സിലേക്ക് ചുമത്തപ്പെടാം.

3. താഴെകൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെടുകയാണെങ്കില്‍, ഒരു കമ്പനിയുടെ ഇക്യിറ്റി ഷെയ്റുകള്‍ കൈമാറ്റം ചെയ്താല്‍ ഉളവാകുന്ന ഹ്രസ്വകാല മൂലധന ലാഭങ്ങള്‍ 10% എന്ന നിരക്കില്‍, സെക്ഷ൯ 111എ ചട്ടങ്ങള്‍ പ്രകാരം നികുതി (നിലവിലുള്ള സ൪ചാ൪ജും വിദ്യാഭ്യാസ സെസ്സും വേറെയും) ചുമത്തപ്പെടാവുന്നതാണ് :
(a) ഇങ്ങനെയുള്ള ഇക്യുറ്റി ഷെയ്റുകളുടെ വില്‍പ്പനയുടെ ഇടപാടുകള്‍ 2004 ഒക്ടോബ൪ 1നോ, അതിന് ശേഷമോ നടന്നു.

(b) ഫിനാ൯സ് (നം.2) ആക്റ്റ്, 2004 ലെ അദ്ധ്യായം 7 പ്രകാരം ഈ ഇടപാട് സെക്യൂറിറ്റീസ് ട്രാ൯സാക്ഷ൯ ടാക്സിലേക്ക് ചാ൪ജ് ചെയ്യപ്പെടാവുന്നതാണ്.

4. ഉള്‍ക്കൊണ്ടിട്ടില്ലാത്ത വ്യാപാര / ദീ൪ഘകാല മൂലധന നഷ്ടത്തിന്റെയും, വകവയ്ക്കലുകളുടേയും പ്രായോജനങ്ങള്‍

ആക്റ്റ് പ്രകാരം, കമ്പനിക്ക് ഉള്‍ക്കൊണ്ടിട്ടില്ലാത്ത നഷ്ടങ്ങള്‍ / വകവയ്ക്കലുകള്‍ ഉണ്ട്. ഇവ താഴെപ്പറയുന്ന രീതിയില്‍, ആക്റ്റ് പ്രകാരം വരുംകാലങ്ങളിലെ വരുമാനത്താല്‍ ഒഴിവാക്കപ്പെടാനായി മുന്നോട്ട് നീക്കിക്കൊണ്ടുപോയിട്ടുണ്ട്:

i ആക്റ്റിന്റെ സെക്ഷ൯ 72 പ്രകാരം, ആദ്യമായി നഷ്ടം കണക്കുകൂട്ടപ്പെട്ടിട്ടുള്ള വിലയിരുത്തല്‍ വ൪ഷം കഴിഞ്ഞ് അടുത്ത എട്ടു വിലയിരുത്തല്‍ വ൪ഷങ്ങളിലേക്ക് കമ്പനിക്ക് അതിന്റെ ഉള്‍ക്കൊണ്ടിട്ടില്ലാത്ത നഷ്ടങ്ങള്‍ മുന്നോട്ട് നീക്കിക്കൊണ്ടുപോകാവുന്നതാണ്.

ii ആക്റ്റിന്റെ സെക്ഷ൯ 32 പ്രകാരം, കമ്പനിക്ക് ഉള്‍ക്കൊണ്ടിട്ടില്ലാത്ത മു൯വ൪ഷങ്ങളിലെ വിലയിടിവ് വകവയ്ക്കലുകള്‍, അനിശ്ചിത കാലത്തേക്ക് വരുംകാല വ൪ഷങ്ങളിലെ വ്യാപാര വരുമാനങ്ങളില്‍ ലയിപ്പിക്കാനായി മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്, വരുംകാല വ൪ഷങ്ങളിലെ ആക്റ്റ് പ്രകാരം.

iii ആക്റ്റിന്റെ സെക്ഷ൯ 74 പ്രകാരം, കമ്പനിക്ക്, ഉള്‍ക്കൊണ്ടിട്ടില്ലാത്ത ദീ൪ഘകാല മൂലധന നഷ്ടങ്ങള്‍, വിലയിരുത്തിക്കണ്ടെത്തിയ വ൪ഷത്തിന് ശേഷം തൊട്ടുള്ള എട്ടു വിലയിരുത്തല്‍ വ൪ഷങ്ങളിലേക്ക്, വരുംകാല വ൪ഷങ്ങളിലെ ആക്റ്റ് പ്രകാരം ദീ൪ഘകാല മൂലധന ലാഭങ്ങളിലേക്ക് ലയിപ്പിക്കാനായി മുന്നോട്ട് കൊണ്ട് പോകാവുന്നതാണ്.

5. ഇ൯കം-ടാക്സ് ആക്റ്റ് 1961 µ/s 36(1) (viii) പ്രകാരം, ദീ൪ഘകാല സാമ്പത്തികം നല്‍കുന്ന വ്യാപാരത്തില്‍ നിന്നുമുള്ള ലാഭത്തിന്റെ 40% കിഴിവിന് കമ്പനിക്ക് അ൪ഹതയുണ്ട്. ഈ കിഴിവ്, കമ്പനി ആ കിഴിവിന്റെ അത്രയും ഒരു പ്രത്യേകമായ കരുതല്‍ ശേഖരം സൃഷ്ടിക്കുകയും നിലനി൪ത്തുകയും ചെയ്യണം എന്ന നിബന്ധനയ്ക്ക്, വിധേയമാണ്. ഈ ശേഖരത്തിലേക്ക് നീക്കപ്പെടുന്ന മൊത്തമായ സംഖ്യ, പെയ്ഡ് അപ്-ഷെയ്൪ മൂലധനത്തിന്റെയും, കമ്പനിയുടെ പൊതുവായ ശേഖരത്തിന്റെയും ഇരട്ടി സംഖ്യയില്‍ കൂടുതലാവുകയാണെങ്കില്‍, ഈ കിഴിവ് ആ സംഖ്യയില്‍ പരിമിതപ്പെടുന്നതാണ്.

6. സ്വദേശീയ കമ്പനികളില്‍ നിന്നും ലഭിക്കുന്ന വിഭജിച്ച വരുമാനം ഇ൯കം-ടാക്സ് ആക്റ്റ്, 1961 ന്റെ സെക്ഷ൯ 10 (34) പ്രകാരം ഒഴിവാക്കപ്പെട്ടിരിക്കുന്നു.

7. ഈ ആക്റ്റിന്റെ സെക്ഷ൯ 10 (35) ലെ വകുപ്പുകള്‍ പ്രകാരം, താഴെകൊടുത്തിരിക്കുന്ന വരുമാനം കമ്പനിയുടെ കൈയില്‍ ഒഴിവാക്കിയിരിക്കുകയാണ്:
i) ആക്റ്റിന്റെ സെക്ഷ൯ 10 ക്ളോസ് (23ഡി) പ്രകാരം ഒരു മ്യൂച്വല്‍ ഫണ്ട് പ്രകാരം ലഭിച്ച വരുമാനം; അല്ലെങ്കില്‍

ii) പ്രത്യേകമായി സൂചിപ്പിക്കപ്പെട്ടിട്ടുള്ള കമ്പനിയുടെ ആഡ്മിനിസ്ട്രെയ്റ്ററില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാനം; അല്ലെങ്കില്‍

iii) പ്രത്യേകമായി സൂചിപ്പിക്കപ്പെട്ടിട്ടുള്ള കമ്പനിയില്‍ നിന്നും ഉള്ള യൂനിറ്റുകളില്‍ നിന്നും ലഭിച്ച വരുമാനം.

വെല്‍ത്ത് ടാക്സ് ആക്റ്റ്, 1957 പ്രകാരം.

15 ലക്ഷം എന്ന അടിസ്ഥാനപരമായ ഒഴിവിന് വിധേയമായി, വെല്‍ത്ത് ടാക്സ് ആക്റ്റ് 1957 ലെ വകുപ്പുകള്‍ പ്രകാരം, കമ്പനിയ്ക്ക് ഉടമസ്ഥാവകാശമുള്ള ചില ആസ്തികള്‍ക്ക് 1% എന്ന നിരക്കില്‍ കമ്പനി വെല്‍ത്ത് ടാക്സ് അടയ്ക്കാ൯ ബാധ്യസ്ഥമാണ്.

Leave a Reply

Your email address will not be published. Required fields are marked *

*
*
Website