രാജ്യമെമ്പാടും നൂറുകണക്കിന് കെട്ടിടങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍, മുമ്പത്തേതിനേക്കാളും ഇന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാനുള്ള അവസരം കൂടുതലായി ലഭ്യമാണ്. നിങ്ങളുടെ സ്വത്ത് വാങ്ങിക്കാ൯ ഒരു ലോണിനായി നോക്കുമ്പോള്‍, രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സില്‍ കരുതിയിരിക്കേണ്ടതായുണ്ട്.
- വസ്തു ഇരിക്കുന്ന പ്രദേശം
- കെട്ടിടത്തിന്റെ പണിയെത്രമാത്രം പൂ൪ത്തിയായിട്ടുണ്ട്
നിങ്ങള്‍ പരഗണിക്കേണ്ടുന്ന മറ്റ് കാര്യങ്ങള്‍ ഇവയാണ് :
- സാമ്പത്തികമായി താങ്ങാ൯പറ്റുന്ന വിലയാണോ
- വസ്തുവിന്റെ ആധാരങ്ങളും രേഖകളും പ്രശ്നരഹിതങ്ങളാണോ
- പൊതുവാഹന സൌകര്യങ്ങള്‍ എന്തൊക്കെയാണ്
- കടകമ്പോളങ്ങള്‍ എന്നിവയുമായുള്ള സാമീപ്യം
- കെട്ടിട നി൪മ്മാതാവിനെക്കുറിച്ചുള്ള പൊതു അഭിപ്രായം
- നിങ്ങളുടെ തൊഴില്സ്ഥലവുമായുള്ള ദൂരം
- സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സാമീപ്യം
- ആശുപത്രികളോടും മറ്റ് ഡോക്ട൪മാരോടും ഉള്ള ദൂരം
- വെള്ളത്തിന്റെ ലഭ്യത (24 മണിക്കൂ൪, 18 മണിക്കൂ൪ ലഭ്യം)
- പരിസ്ഥിതി മലിനീകരണത്തിന്റെ നിലവാരവും, റോഡിലെ വാഹന ധാരാളിത്തവും
- സൊസൈറ്റി ചിലവുകളും, മെയ്ന്റന൯സ് ചാ൪ജുകളും
- ചുറ്റുപാടുമുള്ള കുറ്റകൃത്യങ്ങളുടെ തോതും, സുരക്ഷയ്ക്കായുള്ള സംവിധാനങ്ങളും
- പാ൪ക്കിങ്ങിനായുള്ള സ്ഥലവും, ഭാവിയില്‍ ഇത് എത്രമാത്രം ലഭ്യമാവും എന്ന ധാരണയും
- പ്രതിമാസമുള്ള സൊസൈറ്റി ചാ൪ജുകള്‍
പുന൪വില്പന നടത്തപ്പെടുന്ന വസ്തുവാണെങ്കില്‍
- വസ്തുവിന്റെ അടിയാധാരവും മറ്റ് രേഖകളും
- ലീക്കെജ് പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടോ
- പൊതുവായ മെയ്ന്റന൯സും, ആരോഗ്യകരമായ ചുറ്റുപാടുകളാണോ എന്നും
- സൊസൈറ്റിയുടെ ട്രാ൯സ്ഫ൪ ചാ൪ജുകള്‍
പണി നടന്നുകൊണ്ടിരിക്കുന്നതായ കെട്ടിടമാണെങ്കി്ല്, നിങ്ങള്‍ക്ക് ആ കെട്ടിടത്തെ നിങ്ങളുടെ മനസ്സിനിണങ്ങിയ രീതിയിലേക്ക് പണിതുയ൪ത്താ൯ ആകും എന്ന് ഓ൪ക്കുക. വസ്തുവിന്റെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വിലയിന്മേല് നിങ്ങള്‍ക്ക് കിഴിവ് കിട്ടുന്നത് നിങ്ങളുടെ വിലപേശാനുള്ള കഴിവിനെ ആശ്രയിച്ച് ആയിരിക്കും.
വ്യത്യസ്ത വസ്തുക്കളെ തമ്മില്‍ താരതമ്യംചെയ്തുനോക്കാനായും തീരുമാനത്തിലെത്താ൯ നിങ്ങള്‍ക്ക് സഹായം അങ്ങിനെ ലഭിക്കുവാനും, ഭവനം തിരഞ്ഞെടുക്കല്‍ ചെക്ക് ലിസ്റ്റ് ഡൌണ്‍ലോഡ് ചെയ്യുക .