ഇതിലെ ഏറ്റവും നല്ല സംഭവം, ഏറ്റവും ഒടുവില്‍ നിങ്ങള്‍ക്ക് ചെക്ക് ലഭിക്കുമ്പോഴാണ്. വസ്തു നിയമപരമായി തകരാറൊന്നും ഇല്ലാ എന്ന് തീരുമാനിക്കപ്പെടുകയും, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന്റെ എല്ലാവിധ രേഖകളും നിങ്ങള്‍ നല്‍കുകയും ചെയ്തുകഴിഞ്ഞാലാണ് ഇത് സംഭവിക്കുക. ഈ ഘട്ടത്തില്‍ വസ്തുവിന്റെ വിലയിലേക്ക് നിങ്ങളുടെ പങ്കായി നല്‍കിയിട്ടുള്ള സംഖ്യയുടെ തെളിവ് ഹാജരാക്കുന്നതും, ഒരു പ്രധാനപ്പെട്ടകാര്യമാണ്.

ചെക്ക് പുന൪വില്‍പനക്കാരന്റെയോ, ബില്‍ഡറിന്റേയോ, അല്ലെങ്കില്‍ ഡെവലപ്മെന്റ് ഒത്തോറിറ്റിയുടേയോ, പേരിലായിരിക്കും നല്‍കുക. പ്രത്യേകിച്ച് തെളിവുകള്‍ നല്‍കാത്തപക്ഷം, വളരെ അസാധാരണമായ അവസരത്തില്‍ മാത്രം ചെക്ക് നിങ്ങള്‍ക്ക് നേരിട്ട് നല്‍കുന്നതാണ്.

സാധാരണയായി വായ്പ സംഖ്യ കെട്ടിട പണിയുടെ പുരോഗതിക്കനുസൃതമായാണ് നല്‍കുക. ഇതിന്റെ അ൪ത്ഥം പണം നല്‍കല്‍ മുഴുവനും ആകാം (ഒരു ഫ്ളാറ്റിന്റെ വാങ്ങല്‍) അല്ലെങ്കില്‍ ഭാഗികവും ആകാം (ഒരു കെട്ടിടം പുതുതായി കെട്ടുമ്പോഴോ, അല്ലെങ്കില്‍ സ്വന്തമായി കെട്ടുമ്പോഴോ). ഈ ഓരോ ഓപ്ഷനും, പ്രത്യേകം പ്രത്യേകം ആയ പണം നല്‍കല്‍ പ്രക്രിയകള്‍ ഉണ്ട്.

ഭാഗികമായ വായ്പ പണം നല്‍കല്‍

ഒരു ലോണ് ഭാഗീകമായി നല്‍കപ്പെടുമ്പോള്‍, അതിന്റെ ഈഎംഐ ഉടനെ തുടങ്ങുന്നില്ല. അത് സാധാരണയായി ഒരു പ്രി-ഈഎംഐ ആയി ആണ് തുടങ്ങുക. ഇത് നല്‍കിയ സംഖ്യയിന്മേലുള്ള ഒരു സാധാരണ പലിശമാത്രമാണ്. മുഴുവ൯ തുകയും നല്‍കുന്നതുവരേയും, ഈ പ്രക്രിയ തുടരും. ഈ ഘട്ടത്തില്‍, നിങ്ങള്‍ പ്രീ-ഈഎംഐ ചെക്കുകള്‍ യാതൊന്നും തന്നെ, അവ എപ്പോഴെല്ലാം പ്രസന്റ് ചെയ്താലും, ബൌണ്സാകാതിരിക്കാ൯ ശ്രദ്ധിക്കേണം.

മുഴുവാനായുള്ള പണം നല്‍കല്‍

പുന൪ വില്‍പന നടത്തപ്പെടുന്ന ഒരു വസ്തുവിന്റെ കാര്യത്തില്‍, അല്ലെങ്കില്‍ കൈവശപ്പെടുത്താ൯ തയ്യാറായിരിക്കുന്ന വസ്തുവിന്റെ കാര്യത്തില്‍, മുഴുവ൯ തുകയും ബില്‍ഡറുടേയോ, അല്ലെങ്കില്‍ വില്‍പനക്കാരന്റെയോ പേരില്‍ നല്‍കുന്നതാണ്. പണം കടം നല്‍കുന്നവരും നിങ്ങളുടെ ബില്‍ഡറും തമ്മില്‍ കൈമാറപ്പെടുന്ന എല്ലാവിധ രേഖകളുടേയും ഫോട്ടോകോപ്പികള്‍ നിങ്ങള്‍ സൂക്ഷിക്കേണ്ടതാണ്.

പണ വിതരണത്തിന് ശേഷം, വസ്തുവിന്റെ കൈമാറ്റ പ്രക്രിയ നടന്നതിന് ശേഷം, എല്ലാ ആധാരങ്ങളുടേയും രേഖകളുടേയും മൂലരൂപം (ഒറിജിനല്‍) നിങ്ങള്‍ ഞങ്ങളുടെ പക്കല്‍ ഏല്‍പ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. പണം ലഭിച്ചതായുള്ള രസീതികളും നിങ്ങള്‍ നല്‍കേണ്ടതാണ്. ഇത് നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട രേഖകളുടെ ഭാഗമായിത്തീരുന്നു.

നിങ്ങളുടെ സ്വത്ത് ഒരു ഹൌസിങ്ങ് സൊസൈറ്റിയുടെ ഭാഗമാണെങ്കില്‍, ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശം നിങ്ങളുടെ പേരിലേക്ക് മാറ്റിത്തരാ൯ നിങ്ങള്‍ സൊസൈറ്റിയോട് ആവശ്യപ്പെടേണ്ടതാണ്. ഈ ഉടമസ്ഥാവകാശമാറ്റം അവരുടെ പുസ്തകങ്ങളില്‍ രേഖപ്പെടുത്തുവാനും ആവശ്യപ്പെടേണം.

ഈ ട്രാ൯സ്ഫേഡ് ഷെയ്൪ സേട്ടിഫിക്കറ്റും ലോണുമായി ബന്ധപ്പെട്ട രേഖകളുടെ ഭാഗമായിത്തീരുന്നു. അതിനാല്‍, അതും ഞങ്ങളുടെ ഫൈലുകളില്‍ സൂക്ഷിക്കാനായി തരേണ്ടതാണ്.

എങ്ങിനെയാണ് തിരിച്ചടക്കേണ്ടത്

സാധാരണഗതില്‍ നിങ്ങളോട് 12, 24, അല്ലെങ്കില്‍ 36 മാസത്തേക്ക് ഉള്ള പോസ്റ്റ് ഡെയ്റ്റിഡ് ചെക്കുകള്‍, അനുവദിക്കപ്പെട്ട വായ്പ സംഖ്യയുടെയും വായ്പ പദ്ധതിയുടേയും അടിസ്ഥാനത്തില്‍ ചോദിക്കുന്നതാണ്.

നിങ്ങളുടെ മാസ അടവ് നിങ്ങളുടെ ശമ്പളത്തില്‍ നിന്നും നേരിട്ട് പിടിക്കേണ്ടതാണെങ്കില്‍, നിങ്ങളുടെ തൊഴിലുടമയില്‍ നിന്നും, ഈ സൌകര്യം അനുവദിച്ചതായും, പണം നമ്മളിലേക്ക് നേരിട്ട് അടയ്ക്കുമെന്നും ഉള്ള, ഒരു കത്ത് ആവശ്യമാണ്.

നിങ്ങളുടെ ബാങ്കും നിങ്ങളുടെ ശമ്പള എക്കൌണ്ടില്‍ നിന്നും നിങ്ങളുടെ ലോണ് എക്കൌണ്ടിലേക്ക് നേരിട്ട് മാറ്റാനുള്ള സൌകര്യം നല്‍കിയേക്കും.

അതെ, നിങ്ങള്‍ക്ക് നിങ്ങളുടെ ഈഎംഐ ഒരു ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനെയോ, പണമായോ,അടക്കാവുന്നതാണ്.

നിങ്ങള്‍ക്ക് ഞങ്ങളുടെ ഏത് ശാഖയിലും പണം അടയ്ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

*
*
Website