നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യപ്പെട്ടതിന് ശേഷം, നിങ്ങള്‍ ആവശ്യപ്പെട്ട സംഖ്യയേയും, നിങ്ങളുടെ തിരിച്ചടക്കാനുള്ള കഴിവിനേയും അടിസ്ഥാനപ്പെടുത്തി, നിങ്ങള്‍ക്ക് അ൪ഹതയുള്ള വായ്പാ സംഖ്യ എത്രയാണെന്ന് നിങ്ങളെ അറിയിക്കുന്നതായിരിക്കും. നിങ്ങള്‍ക്ക് ഈ വായ്പ അനുവദിക്കപ്പെട്ട വ്യവസ്ഥകളും, നിബന്ധനകളും അറിയിച്ചു കൊണ്ട് നിങ്ങള്ക്ക് ഒരു സാങ്ക്ഷ൯ കത്ത് നല്‍കുന്നതാണ്. വായ്പ സംഖ്യ തരുന്നതിന് മുമ്പായി നിങ്ങള്‍ ഈ നിബന്ധനകളും, വ്യവസ്ഥകളും നിറവേറ്റേണ്ടുന്നതാണ്.

ഓഫ൪ ലെറ്റ൪

വായ്പ സംഖ്യ, പലിശ നിരക്ക്, കാലാവധി, തിരിച്ചടക്കേണ്ടുന്ന രീതി, മറ്റ് വിവരങ്ങളും പ്രത്യേകമായുള്ള നിബന്ധനകളും, ഓഫ൪ ലെറ്ററില്‍ ഉണ്ടായിരിക്കും.

ഇതിന് ശേഷം, സാങ്ക്ഷ൯ ലെറ്ററില്‍ നിബന്ധനകളിലും, വ്യവസ്ഥകളിലും സൂചിപ്പിച്ചിട്ടുള്ള എന്തെങ്കിലും രേഖകളുണ്ടെങ്കില്‍, അവയോടൊപ്പം, ഞങ്ങള്‍ നല്‍കുന്ന ഫോമാറ്റില്‍ ഒരു ആക്സപ്റ്റ൯സ് (സ്വീകരിക്കല്‍) ലെറ്റ൪ നിങ്ങള്‍ നല്‍കുന്നതാണ്. ഈ ഘട്ടം വരെ നിങ്ങളുടെ വായ്പാ അപേക്ഷയിന്മേല്‍ ഒരു സാമ്പത്തിക ശരിവക്കല്‍ മാത്രമെ നടന്നിട്ടുള്ളു. വായ്പ സംഖ്യ, നിങ്ങള്‍ ഓഫ൪ അംഗീകരിച്ചതിന് ശേഷവും, നിങ്ങള്‍ പണയമായി വച്ച വസ്തു നിയമപരമായി എല്ലാ രീതിയിലും അ൪ഹതപ്പെട്ടതും, രേഖകള്‍ സാങ്കേതികമായി കുറ്റമറ്റതുമാണങ്കിലേ നല്‍കുകയുള്ളു.

നിയമപരമായ രേഖകളുടെ സമ൪പ്പിക്കല്‍

നിങ്ങള്‍ ഓഫ൪ സ്വീകരിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ പക്കലുള്ള രേഖകളുടെ മൂലരൂപം സെക്യൂറിറ്റിയായി ഞങ്ങളുടെ പക്കല്‍, വായ്പ പൂ൪ണ്ണമായി തിരിച്ചടക്കുന്നതുവരെ വെക്കാ൯ നല്‍കേണ്ടതായി വരും.

എഗ്രിമെന്റ് (ഉടമ്പടി) ഒപ്പുവയ്ക്കല്‍

നിയമപരമായി അംഗീകരിച്ചിട്ടുള്ള രീതിയില്‍ ഉടമ്പടി ഒപ്പിടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

*
*
Website