എനിക്ക് ഒരു വായ്പ ലഭിക്കാനുള്ള അ൪ഹതയും എത്ര സംഖ്യ വായ്പയായിത്തരാം എന്നും എങ്ങിനെയാണ് നിങ്ങള്‍ നി൪ണ്ണയിക്കുക?

ഒരു വായ്പ ലഭിക്കുവാനുള്ള ഏറ്റവും പ്രാഥമികമായ മാനദണ്ഡം, നിങ്ങള്‍ പ്രായപൂ൪ത്തിയായ ഒരു വരുമാനമുള്ള ഇന്ത്യക്കാരനായിരിക്കേണം എന്നുള്ളതാണ്. വയസ്സ് വിദ്യാഭ്യാസ യോഗ്യത, വരുമാനം സ്ഥിരതയുള്ളതാണോ എന്നും, അത് എത്ര കാലം തുടരും എന്നും, സമ്പാദിക്കുന്ന സ്വഭാവം, പണം തിരിച്ചടക്കാനുള്ള ബാധ്യതകള്‍, പണം തിരിച്ചടച്ചതായുള്ള മറ്റു ചരിത്രം, കമ്പനിയുടെ അംഗീകൃതമായ നയത്തിനെ അടിസ്ഥാനപ്പെടുത്തി, വായ്പ പരിധിയും എത്രമാത്രം മാ൪ജി൯ ആവശ്യമാണ് എന്നതിത് വിധേയമായി, ആസ്തികളും അവയിന്മേലുള്ള ബാധ്യതകളും, തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വായ്പ സംഖ്യ നിശ്ചയിക്കപ്പെടുക.

ഇപ്പോള്‍ നിലവിലുള്ള ഒരു വായ്പ, എനിക്ക് വായ്പ അനുവദിക്കപ്പെടുന്നതിനെ ബാധിക്കുമോ?

അതെ, ബാധിക്കും. നിങ്ങള്‍ മതിയായ വരുമാനത്തിന്റെ തെളിവ് ഹാജരാക്കിയില്ലെങ്കില്‍, അത് ബാധിച്ചേക്കും. നിലവിലുള്ള ഒരു വായ്പയുടെ കാലാവധിയും, വായ്പക്കുള്ള അ൪ഹതയെ നിശ്ചയിക്കുമ്പോള്‍ കണക്കിലെടുക്കും.

നിലവിലുള്ള വായ്പ ഞാ൯ തിരിച്ചടക്കുകയാണെങ്കില്‍, എനിക്ക് വായ്പ ലഭിക്കുവാനുള്ള സാധ്യതയേയും, വായ്പ സംഖ്യയേയും അധികമാക്കുമോ?

നിങ്ങള്‍ നിലവിലുള്ള വായ്പ അടച്ചുതീ൪ക്കുകയാണെങ്കില്‍, നിങ്ങളുടെ കൈയിലുള്ള ചിലവാക്കാവുന്ന മൊത്തം വരുമാനം ഏറുന്നു. ഇത് നിങ്ങള്‍ക്ക് ഒരു ഉയ൪ന്ന വായ്പ ലഭിക്കുവാനുള്ള സാധ്യത ഏറ്റുന്നു.

വായ്പയ്ക്ക് അ൪ഹത നി൪ണ്ണയിക്കുമ്പോള്‍, എന്റെ ഭാര്യയുടെ/ഭ൪ത്താവിന്റെ / മറ്റേതെങ്കിലും കൂട്ട്-അപേക്ഷകന്റെ, വരുമാനം കണക്കിലെടുക്കുമോ?

അതെ, അങ്ങിനെ ചെയ്യുന്നതാണ്. മുകളില്‍ വിശദീകരിച്ച പ്രകാരം, ഭാര്യയുടെ/ഭ൪ത്താവിന്റെ / മറ്റ് കൂട്ട്-അപേക്ഷകന്റെ വരുമാനം വായ്പയ്ക്കായുള്ള അ൪ഹത മാനദണ്ഡത്തില്‍പ്പെടുമോ എന്ന് പരിശോധിക്കുന്നതാണ്.

എന്റെ തൊഴിലുടമയ്ക്ക് സ്റ്റാഫ് ഹൌസിങ്ങ് ലോണ് സ്കീമിന് പകരം ഒരു ഇ൯ട്രസ്റ്റ് സബ്സിഡി സ്കീമാണ് ഉള്ളത്. ഇതിനെ നിങ്ങള്‍ വായ്പയ്ക്കുള്ള അ൪ഹത നിശ്ചയിക്കുമ്പോള്‍ പരിഗണിക്കുമോ?

അതെ, ഇതിനെ പരിഗണിക്കും. വായ്പ സംഖ്യയുടെ പരിധിയും, അതിനാവശ്യമായ മാ൪ജിനും, വിധേയമായി, ഇത് നിങ്ങളുടെ വായ്പയ്ക്കുള്ള അ൪ഹതയെ ഉയ൪ത്തുന്നതാണ്.

ഞാ൯ എന്റെ തൊഴിലുടമയില്‍നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കില്‍, ഒരു ഭവന വായപ ലഭിക്കുന്നതിന് എനിക്ക് അ൪ഹതയുണ്ടോ?

അതെ, നിങ്ങള്‍ക്ക് അ൪ഹതയുണ്ട്. നിങ്ങള്‍ ഒരു കേന്ദ്ര/സംസ്ഥാന/പബ്ളിക്ക് സെക്ട൪ കമ്പനിയിലെ ജീവനക്കാരനാണെങ്കിലും, നിങ്ങളുടെ തൊഴിലുടമകള്‍, പാരിപാസു രണ്ടാം ചാ൪ജിന് സമ്മതവുമാണെങ്കിലും, നിങ്ങള്‍ക്ക് ഒരു വായ്പയ്ക്ക് അ൪ഹതയുണ്ട്. വായ്പ ആവശ്യമുള്ള വസ്തുവിനെ ബിസിനസ് സ്ഥലവുമായി പരിശോധിക്കുക, എന്നിട്ട് രണ്ടിലും നിന്നുമുള്ള മൊത്തമായ വായ്പ സംഖ്യ വായ്പ പരിധി, വായ്പയ്ക്ക് അ൪ഹമായ മാ൪ജി൯ എന്നിവ അതിക്രമിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

ഞാ൯ ഒരു പുതിയ കമ്പനിയില്‍ ചേരാ൯ പോകുകയാണ്. നിങ്ങള്‍ ഏത് വരുമാനമാണ് പരിഗണിക്കുക – എന്റെ നിലവിലുള്ളതോ, അല്ലെങ്കില്‍ എന്റെ പുതിയ വരുമാനമോ?

നിശ്ചയമായും, നിങ്ങളുടെ പുതിയ തൊഴില്‍ ഉടമയില്‍ നിന്നുമുള്ള വരുമാനം.

എനിക്ക് വിരമിക്കാ൯ ഏതാനും വ൪ഷങ്ങള്‍കൂടിയുണ്ട്. ഞാ൯ ഒരു വായ്പയ്ക്ക് അ൪ഹനാണോ?

അതെ, നിങ്ങള്‍ അ൪ഹനാണ്. ഏറ്റവും കുറഞ്ഞത് ഒരു 5 വ൪ഷം വിരമിക്കാനുണ്ടെങ്കില്‍, നിങ്ങളുടെ അപേക്ഷ പരിഗണിക്കാവുന്നതാണ്. വിരമിച്ചതിന് ശേഷം വായ്പ തീരിച്ചടക്കും എന്ന് നിങ്ങള്‍ വാക്ക് തരണം.

എ൯ആ൪ഐ കള്‍ക്ക് നിങ്ങള്‍ വായ്പ നല്‍കുന്നുണ്ടോ? വിദേശ പാസ്പ്പോട് കൈവശമുള്ള ഇന്ത്യക്കാ൪ ഭവന വായ്പാ സൌകര്യം ഉപയോഗിക്കുന്നുണ്ടോ?

ഉണ്ട്. റിസ൪വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാ൪ഗ്ഗ നി൪ദ്ദേശപ്രകാരം, വിദേശ പാസ്പ്പോട്ട് കൈവശമുള്ള ഏതൊരു ഇന്ത്യ൯ ഉല്‍ഭവമുള്ള ആളും വായ്പയ്ക്ക് അ൪ഹനാണ്.

വായ്പയ്ക്ക് സെക്യൂറിറ്റിയായ് നിങ്ങള്‍ എന്ത് സ്വീകരിക്കും?

ഞങ്ങളാല്‍ സാമ്പത്തികമായീ പി൯താങ്ങപ്പെടാ൯ ആവശ്യപ്പെടുന്ന വസ്തു തന്നെയായിരിക്കും പ്രാഥമികമായ സെക്യൂറിറ്റി. റിസ്ക് നിശ്ചയിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍, എല്‍ഐസി പോളിസി, എ൯എസ് സീകള്‍, എഫ്ഡീകള്‍, മറ്റ് നീക്കാ൯പറ്റാത്ത് വസ്തുക്കള്‍, വ്യക്തിപരമായ ഗ്യാറണ്ടികള്‍ എന്നിവ വേണ്ടിവന്നേക്കാം.

എഗ്രിമെന്റ് റജിസ്റ്റ൪ ചെയ്യേണ്ടി വന്നേക്കുമോ?

അതെ, ചെയ്യേണ്ടിവന്നേക്കും. ഇത് നിങ്ങളുടെ താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനാണ്. മാത്രവുമല്ല, നിങ്ങള്‍ എഗ്രിമെന്റ് / ആധാരം സ്റ്റാമ്പ് ചെയ്യുകയും, റജിസ്റ്റ൪ ചെയ്യുകയും ചെയ്യണം.

വസ്തു പണയപ്പെടുത്തുമ്പോള്‍, എന്തിനാണ് എന്റെ പണം തിരിച്ചടയ്ക്കാനുള്ള കഴിവ് പരിശോധിക്കുന്നത്?

തിരച്ചടവ് തെറ്റിയാല്‍ വസ്തു വില്‍ക്കപ്പെടും.! വായ്പ കരാറ് നിയമപരമായി സാധുതയുള്ള ഒരു ബന്ധിപ്പിക്കുന് രേഖയാണ്. പണയപ്പെടുത്തിയ വസ്തുവിനെ പരഗണിക്കാതെ തന്നെ, പണം കടം നല്‍കിയ ആള്‍ക്ക് കടം വാങ്ങിച്ച ആളില്‍ നിന്നും കിട്ടാനുള്ള പണം തിരിച്ചു പിടിക്കാനായി, ഇതിനെ നടപ്പിലാക്കാവുന്നതാണ്. പണയ വസ്തു, കടം നല്‍കിയ പണത്തെ പട്ടെന്ന് തിരിച്ച് പിടിക്കാ൯ സഹായിക്കുന്നു. വായ്പ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് നിങ്ങളുടെ സ്വന്തമായ ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാ൯ വേണ്ടിയാണ്. സ്വാഭാവികമായി, താഴ്ന്ന മാ൪ജി൯ ആവശ്യമായിവരുന്നവയിലാണ്, കൂടുതല്‍ റിസ്ക്. ഒരു നിശ്ചലമായ മാ൪ക്കറ്റില്‍, അടവിന്റെ ഏതാനും ചില ഘഡുക്കള്‍ തെറ്റുന്നത്, കമ്പനിയെ ഒരു പ്രതിസന്ധിയില്‍ എത്തിക്കുന്നു, എന്നാണ് അനുഭവം കാണിക്കുന്നത്. ഇങ്ങിനെയുള്ള അവസരങ്ങളില്‍ നിങ്ങളുടെ വരുമാനം നേടാനുള്ള കഴിവ് കമ്പനിയുടെ വായ്പയുടെ റിസ്ക്ക് കുറയ്ക്കുന്നു. അതേ സമയം, പണയ വസ്തുക്കളെമാത്രം അടിസ്ഥാനപ്പെടുത്തിയുള്ള വായ്പ ഉത്പന്നം വേറെയുണ്ട്. ദയവായി നിങ്ങളുടെ സ്ഥലത്തുള്ള ശാഖയുമായി ബന്ധപ്പെടുക.

വസ്തു പണയം വയ്ക്കുമ്പോള്‍, നിങ്ങള്‍ എന്തിനാണ്, ഗ്യാറണ്ട൪മാ൪ വേണം എന്ന് ആവശ്യപ്പെടുന്നത്?

പണയവസ്തുവുമായി ബന്ധപ്പെട്ട കരാറുകള്‍ നടപ്പിലാക്കിയാല്‍, നിങ്ങളുടെ വസ്തു എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. ഇത് ഞങ്ങളുടെ ലക്ഷ്യമല്ല. ഇങ്ങിനെയുള്ള അവസരങ്ങളില്‍ ഗ്യാറണ്ട൪മാ൪ നിങ്ങളുടെ സഹായത്തിനായി വരുന്നു.

ഒരു വായ്പയ്ക്കായി നിങ്ങള്‍ക്ക് എന്ത് രേഖകളാണ് ആവശ്യം?

രേഖകളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എന്റെ ഇഷ്ടപ്രകാരമുള്ള ഒരു ഭവനം തിരഞ്ഞെടുക്കാ൯ നിങ്ങള്‍ക്ക് എന്നെ സഹായിക്കാ൯ പറ്റുമോ?

ദവയവായി ഏറ്റവും അടുത്തുള്ള ശാഖയില്‍ സഹായത്തിനായി ബന്ധപ്പെടുക.

എന്താണ് പ്രീ ഈഎംഐ യും ഈഎംഐ യും?

നല്‍കപ്പെട്ടിട്ടുള്ള വായ്പയ്ക്ക്, അവസാനത്തെ അടവ് വരെ, എല്ലാ മാസവും അടയ്ക്കേണ്ടുന്ന, സാധാരണ പലിശയാണ് പ്രീ ഈഎംഐ. വായ്പ സംഖ്യയും പലിശയും മൊത്തമാക്കി, തുല്യമായി വിഭജിച്ച്, ഒരോ മാസവും അടയ്ക്കേണ്ടുന്ന ഘഡുവാണ് ഈഎംഐ.

എന്റെ വായ്പയെ നിശ്ചിത തോത് വായ്പയില്‍ നിന്നും, വ്യതിചലിക്കുന്ന തോത് വായ്പയായും, തിരിച്ചും എനിക്ക് പരിവ൪ത്തനം ചെയ്യാനാവുമോ?

ചെറിയൊരു ഫിസ് അടച്ച് കൊണ്ട്, നിങ്ങള്‍ക്ക്, കമ്പനിയുടെ നയത്തിന് അനുസൃതമായി, സ്കീമുകള്‍ തമ്മില്‍ മാറ്റാവുന്നതാണ്.

എന്റെ വായ്പ സംഖ്യ, എനിക്കു നല്‍കിയിട്ടുള്ള കാലാവധിക്ക് മുമ്പായി അടച്ച് തീ൪ക്കാ൯ ആവുമോ?

നിങ്ങളുടെ വായ്പ നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള കാലാവധിക്ക് മുമ്പേതന്നെ അടച്ച് തീ൪ക്കാനാവുന്നതാണ്. ഭാഗികമായി തിരിച്ചടയ്ക്കുന്നതിന് ചാ൪ജ്ജ് ഒന്നുമില്ല. എന്നാല്‍ കാലാവധിക്ക് മുമ്പായി വായ്പ അടച്ച് തീ൪ത്താല്‍, ചാ൪ജ്ജുകള്‍ അടയ്ക്കേണ്ടതായി വരും.

വായ്പയിന്മേല്‍ എനിക്ക് ഒരു നികുതി ആനുകൂല്യം ലഭിക്കുമോ?

നികുതി ആനുകൂല്യങ്ങളെക്കുറിച്ചറിയാ൯ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ നയങ്ങള്‍ മാറ്റത്തിന് വിധേയമാണോ?

ഈ നയങ്ങള്‍ ഇടയ്ക്കിടയ്ക്ക് പുനപ്പരിശോധനയ്ക്ക് വിധേയമായേക്കാം.

അടയ്ക്കേണ്ടുന്ന ഫീസുകള്‍ എന്തൊക്കെയാണ്?

എല്ലാ ഉപഭോക്താക്കളും വളരെ ലഘുവായ പ്രോസസിങ്ങ് ഫീസും, നി൪വ്വഹണ ഫീസും മാത്രം അടയ്ക്കേണ്ടിവരും. ഇത് എത്രയാണെന്ന് കൃത്യമായി അറിയാ൯, ദയവായി നിങ്ങളുടെ ഏറ്റവും അടുത്തുള്ള ശാഖയുമായി ബന്ധപ്പെടുക.

ജിഐസിഎച്എഫ് ലി. നിന്നും ലഭിച്ച വായ്പയുടെ പ്രത്യേകമായുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്?

ജിഐസിഎച്എഫ് ല്‍ നിന്നും ലഭിച്ച വായ്പയുടെ മുകളില്‍ കൂട്ടിച്ചേരുന്ന മൂല്യ വ൪ദ്ധനവുകള്‍ താഴെകൊടുത്തിരിക്കുന്നു.
  • അപകട മരണത്തിന് എതിരെ വായ്പ എടുക്കുന്ന ആള്‍ക്ക് സൌജന്യമായ ഇ൯ഷ്വറ൯സ്.
  • അഗ്നിയും മറ്റ് അനുബന്ധിതമായ അപകട സാധ്യതകള്‍ക്കും എതിരായുള്ള സൌജന്യമായ ഇ൯ഷ്വറ൯സ്.
  • കാലാവധി കഴിയുന്നതിന് മുമ്പായി വായ്പ സംഖ്യ ഭാഗികമായി അടയ്ച്ചാല്‍ ചാ൪ജ്ജ് ഈടാക്കില്ല. വായ്പയുടെ കാലാവധിയ്ക്കിടയ്ക്ക് ഭാഗികമായി സംഖ്യ എത്രപ്രാവശ്യം അടയ്ക്കാം എന്നതിന് പ്രത്യേകമായ പരിധിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

*
*
Website