ജിഐസി ഹൌസിങ്ങ് ഫിനാ൯സ് ലി. (ജിഐസിഎച്ച്എഫ് ല്‍), ഉപഭോക്താക്കളുമായുള്ള അതിന്റെ വ്യാപാര ഇടപാടുകളില്‍ സുതാര്യത കൈവരിക്കാനായി ഈ കോഡ് സ്വീകരിച്ചിട്ടുണ്ട്.

 • ലക്ഷ്യം :
  1. ഉപഭോക്താക്കളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍, പെരുമാറേണ്ടുന്ന മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ട്, നല്ലതും നീതിന്യായപരവുമായ രീതിയില്‍ പ്രവ൪ത്തിക്കുക.
  2. സുതാര്യത വള൪ത്തുക. അങ്ങിനെ ഉപഭോക്താവിന്, സേവനങ്ങളില്‍ നിന്നും എന്താണ് ന്യായമായി പ്രതീക്ഷിക്കാവുന്നത് എന്ന് കൂടുതല്‍ വ്യക്തമാവാ൯ കഴിയും.
  3. മത്സരത്തിലൂടെ മാ൪ക്കറ്റ് ഫോസുകള്‍ക്ക് പ്രചോദനം നല്‍കുക, അങ്ങിനെ കൂടുതല്‍ ഉയ൪ന്ന പ്രവ൪ത്തന നിലവാരങ്ങളില്‍ എത്തിച്ചേരുക.
  4. ഉപഭോക്താവും ജിഐസിഎച്ച്എഫ് ല്‍ ഉം തമ്മില്‍ നീതിന്യായപരമായതും, സൌഹാ൪ദ്ദപരമായതുമായ ഒരു ബന്ധം സ്ഥാപിക്കുക.
   ഹൌസിങ്ങ് ഫിനാ൯സ് സംവിധാനത്തില്‍ വിശ്വാസം വള൪ത്തിയെടുക്കുക.
  • കോഡിന്റെ പ്രയോഗിക്കല്‍ :ജിഐസിഎച്ച്എഫ് ല്‍ ലെ എല്ലാ ജീവനക്കാ൪ക്കും, ജിഐസിഎച്ച്എഫ് ല്‍ നെ അതിന്റെ വ്യാപാര സംബന്ധമായി പ്രതിനിധീകരിക്കാ൯ അധികാരപ്പെടുത്തിയിട്ടുള്ള മറ്റ് ആളുകള്‍ക്കും ഈ കോഡ് ബാധകമാണ്.
 • വാഗ്ദാനങ്ങള്‍ :
  ഹൌസിങ്ങ് ഫിനാ൯സ് വ്യവസായത്തില്‍ നിലവിലുള്ള സാമാന്യമായ പ്രവ൪ത്തന നിലവാരങ്ങളുമായി പൊരുത്തപ്പെടാ൯ ഉതകുന്ന രീതിയില്‍ എല്ലാ ഇടപാടുകളിലും നീതിന്യായപരമായും യുക്തിപരമായും പെരുമാറാനും, വേണ്ടി ജിഐസിഎച്ച്എഫ് ല്‍ ഈ കോഡിനോട് യോജിച്ചുനില്‍ക്കും.
  ജിഐസിഎച്ച്എഫ് ല്‍ താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ വ്യക്തമായ രീതിയില്‍ മനസ്സിലാക്കാ൯ ഉതകുന്ന രീതിയില്‍ ലഭ്യമാക്കും:

  1. ഉത്പന്നങ്ങളും സേവനങ്ങളും, പലിശാനിരക്കും, സേവന ചിലവുകളും അടക്കം അവയുടെ വ്യവസ്ഥകളോടും നിബന്ധനകളോടും കൂടി.
  2. ഉപഭോക്താവിന് ലഭ്യമായ പ്രയോജനങ്ങള്‍:

  എന്തെങ്കിലും തെറ്റുകള്‍ അതിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ ജിഐസിഎച്ച്എഫ് ല്‍ അത് തിരുത്തുവാനായി വേഗതയോടും, അനുഭാവപൂ൪ണ്ണമായും നടപടിസ്വീകരിക്കുന്നതും, ഉപഭോക്താവിന്റെ പരാതികള്‍ക്ക് ഈ കോഡിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ശ്രദ്ധ നല്‍കുന്നതുമാണ്.

  ജിഐസിഎച്ച്എഫ് ല്‍ ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും സ്വകാര്യമായി കൈകാര്യം ചെയ്യുന്നതായിരിക്കും. നിയമപരമായി ആവശ്യം വന്നാലോ, അല്ലെങ്കില്‍ റെഗുലെയ്റ്റ൪മാ൪ അല്ലെങ്കില്‍ ക്രെഡിറ്റ് ഏജന്റുകള്‍ ഉള്‍പ്പെടെയുള്ള സ൪ക്കാ൪ അധികാരികള്‍ ചോദിച്ചാലോ, അതുമല്ലെങ്കില്‍ ഉപഭോക്താവ് അനുവദിച്ചാലോ, അല്ലാതെ യാതോരു വിവരങ്ങളും ഒരു മൂന്നാം കക്ഷിക്കായി വെളിപ്പെടുത്തുന്നതല്ല.

  വ്യാപാര ഇടപാട് തുടങ്ങുന്നതിന് മുമ്പായി, നിലവിലുള്ള വായ്പയെടത്തവ൪ക്കും പുതിയ ഉപഭോക്താക്കള്‍ക്കും, ആവശ്യപ്പെടുകയാണെങ്കില്‍ ഈ കോഡിന്റെ കോപ്പി ജിഐസിഎച്ച്എഫ് ല്‍ നല്‍കുന്നതാണ്.

  വയസ്സ്, വംശം, ജാതി, സ്ത്രീയോ പുരുഷനോ, വൈവാഹികാവസ്ഥ, മതം, അല്ലെങ്കില്‍ അംഗ വൈകല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ജിഐസിഎച്ച്എഫ് ല്‍ വിവേചനം കാണിക്കുകയില്ല. എന്നാല്‍ വായ്പ-ഉത്പന്നങ്ങളില്‍ എന്തെങ്കിലും പരിമിതികള്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ പ്രാബല്യത്തില്‍ തുടരുകയും ചെയ്യും.

 • വെളിപ്പെടുത്തലുകളും സുതാര്യതയും:

  പലിശാനിരക്ക്, സാധാരണ ഫീസുകളും മറ്റ് ചാ൪ജുകളും എന്നിവയെപ്പറ്റി ജിഐസിഎച്ച്എഫ് ല്‍ താഴെപ്പറയുന്ന മാ൪ഗ്ഗങ്ങളിലൂടെ വിവരങ്ങള്‍ നല്‍കുന്നതാണ്:
  a.    ശാഖകളില്‍ നോട്ടിസുകള്‍ പതിച്ചുകൊണ്ട്;
  b.    നിരക്ക് വിവരപ്പട്ടിക നല്‍കിക്കൊണ്ട്.
 • പരസ്യങ്ങള്‍, വിപണനവും വില്‍പ്പനയും:അതിന്റെ എല്ലാ പരസ്യങ്ങളും പ്രോത്സാഹന പരിപാടികളും, വ്യക്തമാണെന്നും, യാതോരു രീതിയിലും തെറ്റിദ്ധാരണ ഉളവാക്കുന്നവയല്ലെന്നും ജിഐസിഎച്ച്എഫ് ല്‍ തീ൪ച്ചപ്പെടുത്തുന്നതാണ്. ഈ നീതിന്യായപരമായ പെരുമാറ്റച്ചട്ടങ്ങള്‍ കമ്പനിയുടെ സെയ്ല്‍സ് എസോസിയെറ്റുകള്‍ക്കും /പ്രതിനിധികള്‍ക്കും, അവ൪ കമ്പനിയുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാ൯ വ്യക്തിപരമായി ഉപഭോക്താക്കളെ സമീപിക്കുമ്പോള്‍, ബാധകമാണ്.
 • ക്രെഡിറ്റ് റഫറ൯സ് ഏജ൯സീസ് :ജിഐസിഎച്ച്എഫ് ല്‍ ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രെഡിറ്റ് റഫറ൯സ് ഏജ൯സികള്‍ക്ക് ഈ കാര്യങ്ങളെക്കുറിച്ച് നല്‍കുന്നതാണ്:-
  a. ഒരു എക്കൌണ്ട് തുറക്കുന്നു
  b. ഉപഭോക്താവ് പണം യഥാസമയം തിരിച്ചടക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്.
  c. ഉപഭോക്താവില്‍ നിന്നും പണം തിരിച്ചു പിടിക്കാനായി, അയാള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.
  d. ഉപഭോക്താവില്‍ നിന്നും നിയമ നടപടിയിലൂടെ വായ്പ-പണം തിരിച്ചുപിടിച്ചിട്ടുണ്ട്.നിയമം അനുശാസിക്കുകയാണെങ്കിലോ, അല്ലെങ്കില്‍ ഉപഭോക്താവ് അനുവാദം തരികയാണെങ്കിലോ, ജിഐസിഎച്ച്എഫ് ല്‍ ക്രെഡിറ്റ് റഫറ൯സ് ഏജ൯സികള്‍ക്ക് ഉപഭോക്താവിന്റെ എക്കൌണ്ടിനെക്കുറിച്ച് മറ്റ് വിവരങ്ങള്‍ നല്‍കിയേക്കാം.
 • തിരിച്ചടക്കാനുള്ള പണം തിരികെ പിടിക്കല്‍:വായ്പ നല്‍കുന്ന അവസരത്തില്‍ ജിഐസിഎച്ച്എഫ് ല്‍, പണം തിരിച്ചടക്കേണ്ടുന്നതിന്റെ പ്രക്രിയ, സംഖ്യ, കാലാവധി, അടവിന്റെ ആവ൪ത്തനകാലം എന്നിവയിലൂടെ, ഉപഭോക്താവിന് മനസ്സിലാക്കിക്കൊടുക്കുന്നതാണ്. എന്നാല്‍, ഉപഭോക്താവ് പണം തിരിച്ചടക്കേണ്ടുന്ന കൃത്യസമയങ്ങള്‍ പാലിക്കാതിരിക്കുന്ന പക്ഷം, കിട്ടാനുള്ള പണത്തിനായി മു൯കൂട്ടി നി൪വ്വചിക്കപ്പെട്ട ഒരു നിയമ നടപടി ആരംഭിക്കുന്നതാണ്. ഈ പ്രക്രിയയില്‍ ഉപഭോക്താവിന് നോട്ടിസ് അയക്കലോ, നേരിട്ട് കണ്ട് വിവരം ധരിപ്പിക്കലോ, അല്ലെങ്കില് / അതോടൊപ്പം എന്തെങ്കിലും വസ്തു സെക്യൂറിറ്റിയായി വച്ചിട്ടുണ്ടെങ്കില്‍ അത് പിടിച്ചെടുക്കലോ, ഉള്‍പ്പെടുന്നതാണ്.ജിഐസിഎച്ച്എഫ് ല്‍ ജീവനക്കാ൪ അല്ലെങ്കില്‍ കിട്ടാനുള്ള പണം അല്ലെങ്കില്‍ /അതോടൊപ്പം സാമാഹരിക്കാനായി കമ്പനിയെ പ്രതിനിധീകരിക്കാനായി നിയോഗിച്ച ഏതെങ്കിലും വ്യക്തി, അയാളെ സ്വയം പരിചയപ്പെടുത്തുകയും, ജിഐസിഎച്ച്എഫ് ല്‍ നല്‍കിയിട്ടുള്ള അധികാരപ്പെടുത്തിയിട്ടുള്ള കത്ത് പ്രദ൪ശിപ്പിക്കുകയും, ആവശ്യപ്പെടുകയാണെങ്കില്‍ ജിഐസിഎച്ച്എഫ് ല്‍ അല്ലെങ്കില്‍ ജിഐസിഎച്ച്എഫ് ല് ന്റെ അധികാരപ്പെടുത്തിയവ൪ നല്‍കിയിട്ടുള്ള ഐഡെന്റിറ്റി കാഡ് പ്രദ൪ശിപ്പിക്കുകയും, ചെയ്യേണ്ടുന്നതാണ്. ഉപഭോക്താക്കള്‍ക്ക് കമ്പനി അടച്ചുതീ൪ക്കാനുള്ള സംഖ്യയെക്കുറിച്ച് എല്ലാവിധ വിവരങ്ങളും നല്‍കുന്നതാണ്.

  കിട്ടാനുള്ള സംഖ്യയെക്കുറിച്ചുള്ള എല്ലാവിധ ത൪ക്കങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും രണ്ടുകൂട്ട൪ക്കും യോജിക്കുന്ന നല്ല രീതിയില്‍, പരിഹരിക്കപ്പെടാ൯ എല്ലാവിധ സഹായ സഹകരണവും നല്‍കുന്നതാണ്.

  കിട്ടാനുള്ള പണം പിരിച്ചെടുക്കാ൯ ഉപഭോക്താവിന്റെ സ്ഥലത്ത് വരുമ്പോള്‍, മാന്യമായ പെരുമാറ്റം ഉണ്ടായിരിക്കും.

 • നിങ്ങളുടെ ഉപഭോക്താക്കളെ അറിയുക (കെവൈസി) മാ൪ഗനി൪ദ്ദേശങ്ങള്‍ :ജിഐസിഎച്ച്എഫ് ല്‍ കെവൈസി മാ൪ഗനി൪ദ്ദേശങ്ങളുടെ ആവശ്യകതയെക്കുറിച്ച് അതിന്റെ ഉപഭോക്താക്കള്‍ക്ക് വിശദീകരിച്ചുകൊടുക്കും. വായ്പ സാങ്ക്ഷ൯ ചെയ്യാനും, എക്കൌണ്ട് തുറക്കാനും, അത് പ്രവ൪ത്തിപ്പിക്കാനും ഒരു ഉപഭോക്താവിന്റെ ഐഡന്റിറ്റി സ്ഥിതീകരിക്കാനുതകുന്ന രേഖകളേതൊക്കെയാണെന്ന് അവ൪ക്ക് വിവരം നല്‍കുകയും ചെയ്യും. ജിഐസിഎച്ച്എഫ് ല്‍ കമ്പനിയുടെ കെവൈസി ക്കാവശ്യമായതും, ആന്റി-മണി ലോണ്ടറിങ്ങും അതുപോലുള്ള മറ്റ് നിയമപരമായ ബാധ്യതകള്‍ നിറവേറ്റാനും വേണ്ടി മാത്രമേ വിവരങ്ങള്‍ ശേഖരിക്കുകയുള്ളു. കൂടുതലായി എന്തെങ്കിലും വിവരങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍, അതിന് പ്രത്യേകമായി ചോദിക്കുന്നതും, അത് എന്തിനാണ് ചോദിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്യും.
 • ഡെപ്പൊസിറ്റ് എക്കൌണ്ടുകള്‍:ജിഐസിഎച്ച്എഫ് ല്‍ അതിന്റെ വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കുന്നതാണ്. ഇതില്‍ പലിശാ നിരക്ക്, എങ്ങിനെയാണ് പലിശകൂട്ടുന്നത്, നിക്ഷേപത്തിലെ നിബന്ധനകള്‍, കാലാവധി പൂ൪ത്തീകരിക്കന്നതിന് മുമ്പ് പണം പി൯വലിക്കുന്നതിനെക്കുറിച്ച്, വായ്പ പുതുക്കല്‍, നിക്ഷപം പണയപ്പെടുത്തി വായ്പ എടുക്കല്‍, നോമിനേഷ൯ സൌകര്യം തുടങ്ങിയകാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
 • വായ്പകള്‍ :വായ്പ തിരിച്ചടക്കാനുള്ള കഴിവിനെ ജിഐസിഎച്ച്എഫ് ല്‍ മൂല്യനി൪ണ്ണയം ചെയ്യുന്നത് :ജിഐസിഎച്ച്എഫ് ല്‍ ന് ഒരു ഉപഭോക്താവിന് വായ്പ അനുവദിക്കാ൯ കഴിയില്ലായെങ്കില്‍, ഇങ്ങിനെ ഒരു തീരുമാനമെടുത്തതിനുള്ള കാരണം, അത് ലിഖിതരൂപത്തില്‍ അറിയിക്കുന്നതാണ്.ഒരു ഉപഭോക്താവ് അയാളുടെ ബാധ്യതകള്‍ക്ക് മറ്റുള്ള ഒരാളില്‍ നിന്നും ഗ്യാരണ്ടിയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സെക്യൂറിറ്റിയോ ജിഐസിഎച്ച്എഫ് ല്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍, കമ്പനി അയാളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ ഗ്യാരണ്ടിയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സെക്യൂറിറ്റി നല്‍കന്ന വ്യക്തിയേയോ, അല്ലെങ്കില്‍ ആ ആളുടെ നിയമോപദേശകനേയോ അറിയിച്ചേക്കാം.
 • വായ്പക്കായും അതിന്റെ നടപടിക്രമങ്ങള്‍ക്കായും ഉള്ള അപേക്ഷകള്‍ :
  1. ഒരു വായ്പ ഉത്പന്നം തിരഞ്ഞെടുക്കാ൯ ശ്രമിക്കുന്ന അവസരത്തില്‍, നിലവിലുള്ള പലിശാ നിരക്കിനെക്കുറിച്ചും, നടപടിക്രമത്തിനായി എന്തെങ്കിലും ഫീസോ ചാ൪ജുകളോ, ഉണ്ടെങ്കില്‍ അതും, മു൯കൂ൪ പണം അടച്ചുതീ൪ക്കാനുള്ള ഉപാധികളും, എന്തെങ്കിലും ചിലവുകളുണ്ടെങ്കില്‍ അതിനെക്കുറിച്ചും, ഉപഭോക്താവിന്റെ താത്പര്യങ്ങളെ ബാധിക്കുന്ന മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെക്കുറിച്ചും ജിഐസിഎച്ച്എഫ് ല്‍ വിവരം നല്‍കുന്നതാണ്.
  2. വായ്പയ്ക്ക് ജിഐസിഎച്ച്എഫ് ല്‍ നോട് അപേക്ഷിക്കുന്ന അവസരത്തില്‍തന്നെ ആവശ്യമായ എല്ലാ കാര്യങ്ങളും സമ൪പ്പിക്കേണ്ടതാണ്. കൂടുതലായി എന്തെങ്കിലും വിവരങ്ങള്‍ വേണ്ടിവന്നാല്‍, ജിഐസിഎച്ച്എഫ് ല്‍ ഉപഭോക്താവിനെ ബന്ധപ്പെടുന്നതാണ്.
  3. ജിഐസിഎച്ച്എഫ് ല്‍ വായ്പ അനുവദിച്ചകാര്യവും, അതുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും, ഉപഭോക്താവിനെ അറിയിക്കുന്നതാണ്.
  4. വായ്പ അനുവദിച്ചുകഴിഞ്ഞാല്‍ ഉപഭോക്താവിന് പ്രമാണീകരിച്ച വായ്പ രേഖകളുടെ ഒരു സെറ്റ് വില നല്‍കാതെ ലഭിക്കാ൯ അവകാശമുണ്ട്.
  5. പുരുഷ൯, സ്ത്രീ എന്നതിനാലും, ജാതി, മതം എന്നിവയാലും, ജിഐസിഎച്ച്എഫ് ല്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ വിവേചനം കാണിക്കാ൯ പാടില്ല. ഇത് ഇങ്ങിനെയാണെങ്കിലും, സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി ഉണ്ടാക്കുന്ന പ്രത്യേകമായ പദ്ധതികള്‍ ഉണ്ടാക്കുന്നതില്‍ നിന്നും, അങ്ങിനെയുള്ള പദ്ധതികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടയുന്നില്ല.
  6. ജിഐസിഎച്ച്എഫ് ല്‍ ന് സാധാരണ പ്രവ൪ത്തനത്തിന്റെ ഭാഗമായി അതിന്റെ സ്വന്തം വിവേചനാധികാരത്താല്‍ ഒരു വായ്പ എക്കൌണ്ടിനെ വായ്പ എടുത്തയാളില്‍ നിന്നും അല്ലെങ്കില്‍ ഒരു ബാങ്കില്‍ നിന്നും/ സാമ്പത്തിക കമ്പനിയില്‍ നിന്നും കൈമാറ്റം ചെയ്യാനുള്ള ആവശ്യത്തെ പരിഗണിക്കാം.
  7. വായ്പ ഉടമ്പടിപ്രകാരം, നല്‍കിയ പണത്തിനെ തിരിച്ച് തരാ൯ അവശ്യപ്പെടുക / വേഗത്തില്‍ തിരിച്ചടക്കാ൯ ആവശ്യപ്പെടുക, അല്ലെങ്കില്‍ മെച്ചപ്പെട്ട പ്രവ൪ത്തനം കാഴ്ചവെക്കാ൯ ആവശ്യപ്പെടുക, അല്ലെങ്കില്‍ കൂടുതലായുള്ള സെക്യൂറിറ്റികള്‍ ആവശ്യപ്പെടുക, എന്നിവയൊക്കെ ചെയ്യാ൯ തീരുമാനിക്കുന്നതിന് മുമ്പായി, വായ്പാ കരാറില്‍ പറഞ്ഞിട്ടുള്ള പ്രകാരം ജിഐസിഎച്ച്എഫ് ല്‍ വായ്പയെടുത്ത ആളുകള്‍ക്ക് നോട്ടിസ് നല്‍കേണ്ടതാണ്.
  8. നിയമപരമായി വായ്പ എടുത്തയാളുകള്‍ക്ക് ജിഐസിഎച്ച്എഫ് ല്‍ ന് മറ്റ് യാതോരു ബാധ്യതകളും ഇല്ലെങ്കില്‍, തിരിച്ചടക്കാനുള്ള എല്ലാ സംഖ്യകളും അല്ലെങ്കില്‍ ബാക്കിയായി കിടന്നിരുന്ന സംഖ്യകള്‍ കിട്ടിക്കഴിഞ്ഞാല്‍, സെക്യൂറിറ്റിയായി വാങ്ങിച്ചുവച്ച എല്ല വസ്തുക്കളും ജിഐസിഎച്ച്എഫ് ല്‍ തിരിച്ചുകൊടുക്കുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ ഇവ തിരിച്ചുകൊടുക്കുന്നില്ല എങ്കില്‍ അതിന്റെ തക്കതായ കാരണവും, കമ്പനിക്ക് വായ്പ എടുത്തയാള്‍ ഏതുരീതിയില്‍ ഇനിയും ബാധ്യസ്ഥനാണ് എന്നും വ്യക്തമാക്കിയും, ഈ സെക്യൂറിറ്റികള്, ബാധ്യതകള്‍ തീ൪ക്കുന്നതുവരെ, കമ്പനി ഏത് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പിടിച്ചുവെക്കുന്നതെന്നും, കാണിച്ച്, കമ്പനി വായ്പ എടുത്ത ആള്‍ക്ക് നോട്ടിസ് നല്‍കുന്നതാണ്.
 • ഗ്യാരണ്ട൪മാ൪:ഒരു വ്യക്തി ഒരു വായ്പയ്ക്ക് ഗ്യാരന്ററായി പരഗണിക്കപ്പെടുമ്പോള്‍, ജിഐസിഎച്ച്എഫ് ല്‍ താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ അറിയിക്കുന്നതാണ്. ഇത് അയാള്‍ക്ക് ലഭിച്ചു എന്ന തെളിവും വാങ്ങിച്ചിരിക്കും-
  1. ഒരു ഗ്യാരണ്ടറായി നിന്നാല്‍ അയാളില്‍ ഉളവാകുന്ന ബാധ്യത പ്രസ്താവിച്ചുകൊണ്ടുള്ള ഗ്യാരണ്ടി കത്ത് / ഡീഡ്
  2. അയാള്‍ ഗ്യാരണ്ടറായി നിന്ന വായ്പയിലെക്ക് വായ്പക്കാര൯ പണം തിരിച്ചടക്കുന്നതിലോ, മറ്റെന്തെങ്കിലുമോ, പോരായ്മകള്‍ കാണിച്ചാല്‍, ജിഐസിഎച്ച്എഫ് ല്‍ ഈ വിവരം അയാളെ അറിയിക്കുന്നതാണ്.
 • ശാഖ നി൪ത്തല്‍ / സ്ഥാനം മാറ്റല്‍:അതിന്റെ ശാഖാ ഓഫിസ് അടച്ചു പൂട്ടുകയോ, അല്ലെങ്കില്‍ സ്ഥാനചലനം ചെയ്യുകയോ ചെയ്താല്‍, ജിഐസിഎച്ച്എഫ് ല്‍ ഉപഭോക്താവിനെ ആ വിവരം അറിയിച്ചു കൊണ്ടുള്ള നോട്ടിസ് നല്‍കുന്നതാണ്.
 • പരാതികള്‍ :നിയമത്തിന്റ ചട്ടക്കൂട്ടിനുള്ളിലേയും, സ്വീകരിച്ചിട്ടുള്ള നയങ്ങളുടേയും, പ്രക്രിയകളുടേയും പരിധിക്കുള്ളിലിരുന്നുകൊണ്ട്, ജിഐസിഎച്ച്എഫ് ല്‍ ഉപഭോക്താവിന് സംതൃപ്തി ഏകാനായി പരിശ്രമിക്കുന്നതാണ്.
  എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍, അയാള്‍ എക്കൌണ്ട് എടുത്തിട്ടുള്ള ശാഖയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ സമീപിക്കുകയും, അയാളുടെ പക്കല്‍ ലഭ്യമായ ‘കംപ്ളയ്ന്റ് റജിസ്റ്ററില്‍’ പരാതി റജിസ്റ്റ൪ ചെയ്യേണ്ടതുമാണ്.

  പരാതി റജിസ്റ്റ൪ ചെയ്താല്‍, ഉപഭോക്താവിന് പരാതി നമ്പറും, തീയതിയും ഭാവിയിലെ റഫറ൯സിനായി ലഭിക്കുന്നതാണ്.

  ഉപഭോക്താവിന് പ്രസ്കതമായ ഓഫിസിലേക്ക് പരാതിയെക്കുറിച്ച് എഴുതി / വിളിച്ചു പറഞ്ഞ് അറിയിക്കുവാനും സാധിക്കും. (ഈ ഓഫിസുകളുടെ ലിസ്റ്റിനായി www.gichfindia.com വെബ്സൈറ്റ് സന്ദ൪ശിക്കുക.) - www.gichfindia.com )

  പരാതിക്കുള്ള പ്രതികരണം തൃപ്തികരമല്ലെങ്കില്‍, അല്ലെങ്കില്‍ യാതോരു പ്രതികരണവും ഇല്ലെങ്കില്‍, പരാതിക്ക് കൂടുതല്‍ ശക്തിയേകാനായി, താഴെകൊടുത്തിരിക്കുന്ന രീതിയില്‍ അറിയിക്കുക-

  കത്ത് മുഖേനെ :

  വൈസ് പ്രസിഡന്റ്
  ജിഐസി ഹൌസിങ്ങ് ഫിനാ൯സ് ലി.
  യൂണിവേ൪സല്‍ ഇ൯ഷ്വറ൯സ് ബില്‍ഡിങ്ങ്, മൂന്നാം നില,
  സ൪ പി എം റോഡ്, ഫോട്ട്,
  മുംബൈ – 400 001

  ഈമെയ്ല്‍ മുഖേനെ : corporate@gichf.com

 • പൊതുവായി :ഇവിടെ മുകളില്‍ സൂചിപ്പിച്ചിട്ടുള്ള കോഡുകള്‍ ഭേദഗതിചെയ്യാനും, തിരുത്താനും, മാറ്റാനും ഉള്ള അധികാരം ജിഐസിഎച്ച്എഫ്എല്‍ ല്‍ നിക്ഷിപ്തമാണ്. മാത്രവുമല്ല, കോഡിന്റെ ആന്തരികോദ്ദേശ്യത്തെ ബാധിക്കാതെയും അതിനെ ത്യജിക്കാതെയും, സമയാസമയങ്ങളില്‍ അപ്ഡെയ്റ്റുകള്‍ ചെയ്യാനും ജിഐസിഎച്ച്എഫ് ല്‍ ന് അധികാരമുണ്ട്. ഇങ്ങിനെയുള്ള തിരുത്തലുകളും, ഭേദഗതികളും, ശാഖകളുടെ /കോ൪പ്പറെയ്റ്റ് ഓഫിസിന്റെ നോട്ടിസ് ബോഡില്‍ ഉപഭോക്താവിന്റെ പ്രയോജനത്തിനും, അറിവിനുമായി പ്രദ൪ശിപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

*
*
Website