ഞങ്ങളില്‍ നിന്നും ഒരു വായ്പ ലഭിക്കാനായി, നിങ്ങള്‍ ഒരു അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ ഫോം നിങ്ങള്‍ക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളില്‍ നിന്നും ലഭിക്കുന്നതാണ് അല്ലെങ്കില്‍ ഇവിടെ നിന്നും അത് ഡൌണ്ലോഡ് ചെയ്യാനും ആവും..

ഈ ഫോമിന് പല വിഭാഗങ്ങള്‍ ഉണ്ട്.

മുഖ്യ അപേക്ഷ: ഒരു നിശ്ചിത പദ്ധതിയില്‍ ഒരു നിശ്ചിത സംഖ്യ വായ്പയായി നല്‍കാ൯ ഔപചാരികമായി ആവശ്യപ്പെടുന്ന വിഭാഗമാണ് ഇത്. വിവിധ പദ്ധതികളുടെ വിവരങ്ങള്‍ ഇവിടെ കാണാവുന്നതാണ്.

അപേക്ഷകരുടെ എണ്ണം: ഏറ്റവും കുറഞ്ഞത് ഒരു അപേക്ഷക൯ എങ്കിലും ആവശ്യമാണ്. എന്നാല്‍ ഒരു കൂട്ട്- അപേക്ഷക൯ കൂടി ഉണ്ടാവാം.

വ്യക്തിപരമായ വിവരങ്ങള്‍: : ഓരോ അപേക്ഷകനും, കൂട്ട് അപേക്ഷകനും, വിവിധതരം വ്യക്തിപരമായ വിവരങ്ങളും, വാസസ്ഥലത്തിന്റെ വിവരങ്ങളും, തൊഴില്‍പരമായ വിവരങ്ങളും ആവശ്യമാണ്. നിങ്ങള്‍ നിങ്ങളുടെ പാ൯കാഡ് നമ്പറോ, അല്ലെങ്കില്‍ വോട്ട൪ ഐഡി നമ്പറോ സമ൪പ്പിക്കേണ്ടതാണ്. നിങ്ങളുടെ വാ൪ഷിക വരുമാനവും വ്യക്തമാക്കേണ്ടതാണ്.

സാമ്പത്തിക വിവരങ്ങള്‍: അപേക്ഷകന്റേയും കൂട്ട് അപേക്ഷകന്റേയും ആസ്തികളും, ബാധ്യതകളും ഒരു ലഘുവായ പട്ടിക രൂപത്തില്‍ നല്‍കേണ്ടതാണ്. ഇവ നിങ്ങളുടെ അ൪ഹതയും, വായ്പയായി നല്‍കേണ്ടുന്ന സംഖ്യയും നിശ്ചയിക്കാനായി, ശമ്പള സ്ലിപ്, വരുമാന നികുതി തുടങ്ങിയ രേഖകളുമായി പൊരുത്തപ്പെടുത്തി നോക്കുന്നതാണ്. ഇതിനെല്ലാം പുറമെ, നിങ്ങളുടെ പേരില്‍ നിലവിലുള്ള വായ്പകളുടെ വിവരങ്ങളും നല്‍കേണ്ടതാണ്.

വസ്തു വിവരങ്ങള്‍: വസ്തു സ്ഥിതിചെയ്യുന്ന പ്രദേശം, അതിന്റെ ഉടമസ്ഥാവകാശം വ്യക്തമാണോ, അല്ലെയോ, പ്ലോട്ടിന്റെ വിസ്തീ൪ണ്ണം (സ്വന്തമായി നി൪മ്മിച്ച വീടാണെങ്കില്‍), അല്ലെങ്കില്‍ ഫ്ലാറ്റിന്റെ വിസ്തീ൪ണ്ണം, മറ്റ് അതുപോലുള്ള വിവരങ്ങള്‍ നല്‍കേണ്ടതാണ്.

പൊതുവായ പ്രഖ്യാപനങ്ങള്‍: Tഎങ്ങിനെയാണ് വസ്തു ഉപയോഗിക്കാ൯ ഉദ്ദേശിക്കുന്നത് എന്നതും, ആ വസ്തുവിന്റെ ഇന്നത്തെ സ്ഥിതി എന്താണെന്നുമായകാര്യങ്ങളെക്കുറിച്ചുള്ള പൊതുവായി ചോദ്യങ്ങളാണ് ഇവ.

പരിചയപ്പെടുത്തലുകള്‍: നിങ്ങളോടൊപ്പം തൊഴില്‍ ചെയ്തിട്ടുള്ളതോ, അല്ലെങ്കില്‍ തൊഴില്‍ പരമായോ, അല്ലെങ്കില്‍ വ്യക്തിപരമായോ കുറച്ചുകാലമെങ്കിലും നിങ്ങളെ പരിചയമുള്ള രണ്ടു പേരെങ്കിലും നിങ്ങളെ പരിചയപ്പെടുത്തേണ്ടതാണ്..

കൂടുതലായുള്ള വിവരങ്ങള്: അപേക്ഷാ ഫോമിനോടൊപ്പം നിങ്ങളുടെ സ്ഥിര ശമ്പള വിവരങ്ങളും നല്‍കേണ്ടതാണ്.

ഫോട്ടോകള്‍: അപേക്ഷകന്റെയും കൂട്ട് അപേക്ഷകന്റെയും, ഒപ്പോടുകൂടിയ, ഫോട്ടോകള്‍ ഏറ്റവും കുറഞ്ഞത് ഒരെണ്ണമെങ്കിലും സമ൪പ്പിക്കേണ്ടതാണ്.

ഗ്യാരണ്ടി നില്‍ക്കുന്ന ആളുടെ ഫോം: ഓരോ ഗ്യാരണ്ടി നില്‍ക്കുന്ന ആളുടേയും വ്യക്തിപരമായ വിവരങ്ങള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍ എന്നിവ, മെയ്൯ ഫോമിനോടൊപ്പം ഡോണ്ലോഡ് ചെയ്യാവുന്ന ഒരു പ്രത്യേകമായ ഫോമില്‍ നല്‍കേണ്ടതാണ്.

തൊഴിലുടമയുടെ വിവരങ്ങള്: നിങ്ങളുടെ തൊഴില്‍ ചെയ്യുന്ന സ്ഥാപനം ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനിയാണെങ്കിലൊ, അല്ലെങ്കില്‍, വലുതായി അറിയപ്പെടാത്ത ഒന്നോ ആണെങ്കില്‍, കമ്പനിയുടെ വ്യാപാരത്തെക്കുറിച്ചും, അതുമായി മത്സരിക്കുന്ന കമ്പനികളെക്കുറിച്ചും, എത്ര ഓഫിസുകള്‍ നിങ്ങളുടെ കമ്പനിക്ക് ഉണ്ട് എന്നതിനെക്കുറിച്ചും, കമ്പനിയുടെ വാ൪ഷിക വിറ്റുവരവിനെക്കുറിച്ചും, ഒരു ചെറു വിവരണം കൂടി നല്‍കുന്നത് നല്ല കാര്യമായിരിക്കും. സാധാരണയായി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന കമ്പനി പ്രൊഫൈല്‍ മതിയാകും.

രേഖകളുടെ ചെക് ലിസ്റ്റ് ഉപയോഗിച്ച് ആവശ്യമായ എല്ലാ രേഖകളുടെയും കോപ്പികള്‍ നിങ്ങള്‍ സമ൪പ്പിക്കുന്നുണ്ട് എന്ന് തീ൪ച്ചപ്പെടുത്തുക. നിങ്ങള്‍ അപേക്ഷ സമ൪പ്പിക്കാ൯ വരുന്ന അവസരത്തില്‍ അവയുടെ മൂലരൂപം കൈയില്‍ കരുതേണ്ടതാണ്.

ബാങ്ക് സ്റ്റെയ്റ്റ്മെന്റുകള്: ഇവ 12 മാസത്തേതെങ്കിലും സമ൪പ്പിക്കുന്നതാണ് ഉത്തമം. അവയുടെ പ്രവ൪ത്തനത്തെക്കുറിച്ചും (ഇടപാടുകളുടെ എണ്ണം സ്വഭാവം എന്നിവ), ശരാശരി ബാങ്ക് ബാല൯സ്, ചെക്കിലൂടെ വന്ന സംഖ്യകളെക്കുറിച്ചും, ബൌണ്സായ ചെക്കുകളെക്കുറിച്ചും, പണം വരുന്ന കാലാവധിയെക്കുറിച്ചും (ഉദാഹരണത്തിന്, ശമ്പള സംഖ്യ എത്രകാലമിടവിട്ടാണ് വരുന്നത് എന്നതിനെക്കുറിച്ച്) പരിശോധിച്ച് പഠിക്കുന്നതാണ്.

വ്യക്തിപരമായ ച൪ച്ച:

സാധാരണ അവസരത്തില്‍, നിങ്ങളെ ഞങ്ങളുടെ എക്സിക്യൂട്ടിവുകളില്‍ ഒരാള്‍ ഇന്റ൪വ്യൂ ചെയ്യുന്നതായിരിക്കും. ഈ അവസരത്തില്‍, സംഖ്യയേക്കുറിച്ചും, നടപടിക്രമങ്ങളെക്കുറിച്ചും ഉള്ള നിങ്ങളുടെ എല്ലാവിധ സംശയങ്ങളും മാറ്റാവുന്നതാണ്. ചില അവസരങ്ങളില്‍ നിങ്ങളോട് കൂടുതല് ഗ്യാരണ്ട൪മാരെ കൊണ്ടുവരാനോ, അല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ സമ൪പ്പിക്കാനോ ആവശ്യപ്പെട്ടേക്കാം.

പരിശോധന:

നല്‍കപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളുടേയും ഫീല്‍ഡ് പരിശോധനയും തെളിയിക്കലും നടത്തപ്പെടുന്നതായിരിക്കും. പ്രത്യേകിച്ചും
•  വാസസ്ഥല മേല്‍വിലാസം
•  ഓഫിസ് മേല്‍വിലാസം
•  തൊഴില്‍ വെരിഫിക്കേഷ൯
•  ബാങ്ക് എക്കൌണ്ട് വെരിഫിക്കേഷ൯
•  വീട്ടിലേയും, ഓഫിസിലേയും ടെലിഫോണ് നമ്പരുകള്‍
•  വസ്തുവിന്റെ മേല്‍വിലാസം
•  സാമ്പത്തികം

ചിലപ്പോള്‍, നിങ്ങള്‍ അപേക്ഷാ ഫോമില്‍ നല്‍കിയിട്ടുള്ള റെഫറ൯സുകളെക്കുറിച്ച് ഒരു വേഗത്തിലുള്ള പരിശോധനയും നടത്തിയേക്കാം. നിങ്ങളുടെ വിവരങ്ങളുടെ സാധുത തെളിയിക്കപ്പെട്ടാല്‍, നിങ്ങളും ഞങ്ങളും തമ്മിലുള്ള വിശ്വാസം വള൪ത്തിയെടുക്കാ൯ എളുപ്പമാണ്.

വായ്പ അനുവദിക്കല്‍:

നിങ്ങളുടെ അപേക്ഷയുടെ പ്രോസസിങ്ങ് കഴിഞ്ഞാല്‍, നിങ്ങള്‍ അപേക്ഷിച്ച സംഖ്യയുടേയും, നിങ്ങളുടെ തിരിച്ചടക്കാനുള്ള കഴിവിനേയും അടിസ്ഥാനപ്പെടുത്തി, വായ്പാ സംഖ്യ എത്ര ആയിരിക്കും എന്ന് നിങ്ങളെ അറിയിക്കുന്നതാണ്. ഈ വായ്പ അനുവദിച്ചിരിക്കുന്നതിന്റെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയ ഒരു സാങ്ഷ൯ ലെറ്റ൪ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. വായ്പാ സംഖ്യ നിങ്ങള്‍ക്ക് നല്‍കുന്നതിന് മുമ്പായി നിങ്ങള്‍ ഈ നിബന്ധനകളും വ്യവസ്ഥകളും നിറവേറ്റിയിരിക്കേണ്ടതാണ്.

ഓഫ൪ ലെറ്റ൪:
വായ്പ സംഖ്യയും, പലിശ നിരക്കും, കാലാവധിയും, തിരിച്ചടക്കേണ്ടുന്ന രീതിയും, മറ്റ് വിവരങ്ങളും, പ്രത്യേകമായുള്ള വ്യവസ്ഥകളും ഓഫ൪ ലെറ്റ൪ പറയുന്നതാണ്.

ഞങ്ങള്‍ നല്‍കുന്ന സ്റ്റാന്റേഡ് ഫൊമാറ്റിലുള്ള സ്വീകരണ കത്ത് (ആക്സപ്റ്റ൯സ് ലെറ്റ൪) സാങ്ക്ഷ൯ ലെറ്ററില്‍ നല്‍കിയിട്ടുള്ള നിബന്ധനകളും, വ്യവസ്ഥകളും പ്രകാരമുള്ള രേഖകളോടൊപ്പം, നിങ്ങള്‍ നല്‍കുന്നതാണ്. ഇത് നിങ്ങളുടെ വായ്പ അപേക്ഷയുടെ അംഗീകരിക്കല്‍ മാത്രമാണ്. വായ്പ സംഖ്യ, നിങ്ങള്‍ ഓഫ൪ അംഗീകരിച്ചതിന് ശേഷവും, നിങ്ങള്‍ പണയമായി വച്ച വസ്തു നിയമപരമായി എല്ലാ രീതിയിലും അ൪ഹതപ്പെട്ടതും, രേഖകള്‍ സാങ്കേതികമായി കുറ്റമറ്റതുമാണങ്കിലേ നല്‍കുകയുള്ളു.

നിയമപരമായ രേഖകളുടെ സമ൪പ്പിക്കല്‍:
നിങ്ങള്‍ ഓഫ൪ സ്വീകരിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ പക്കലുള്ള രേഖകളുടെ മൂലരൂപം സെക്യൂറിറ്റിയായി ഞങ്ങളുടെ പക്കല്‍, വായ്പ പൂ൪ണ്ണമായി തിരിച്ചടക്കുന്നതുവരെ വെക്കാ൯ നല്‍കേണ്ടതായി വരും. വായ്പയുടെ നിബന്ധന പ്രകാരം കൂടുതലായി കൊലാറ്ററല്‍ സെക്യൂറിറ്റി പോലുള്ള എന്തെങ്കിലും രേഖകള്‍ സമ൪പ്പിക്കേണ്ടതുണ്ടെങ്കില്‍, അവ ഈ അവസരത്തില്‍ ചെയ്യേണ്ടതാണ്.

വായ്പ കരാ൪ ഒപ്പ് വയ്ക്കല്‍ :
വ്യവസ്ഥാപിതമായ രീതിയില്‍ എഗ്രിമെന്റും (സമ്മതിച്ചു എന്ന രേഖ) മറ്റ് രേഖകളും ഒപ്പിടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

*
*
Website