ഡയറക്ടർമാർ / സീനിയർ മാനേജ്മെന്റ് പെരുമാറ്റച്ചട്ടവും

ആമുഖം:

അവരില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരപരിധിക്കുള്ളില്‍ നിന്നു കൊണ്ടുമാത്രമെ എല്ലാ ഡിറക്ട൪മാരും, സീനിയ൪ മാനേജ്മെന്റും പ്രവ൪ത്തിക്കാ൯ പാടുള്ളു. മാത്രവുമല്ല, കമ്പനിയുടേയും, അതിന്റെ ഷെയ്൪ഹോള്‍ഡ൪മാരുടേയും ഏറ്റവും നല്ല താത്പര്യങ്ങളെ മു൯നി൪ത്തി, വിവരത്തോടുകൂടിയുള്ളോ തീരുമാനങ്ങളും, നയങ്ങളും, ഉണ്ടാക്കുവാനും, അവ നടപ്പിലാക്കുവാനും ഉള്ള ഉത്തരവാദിത്വവും, ഇവ൪ക്കുണ്ട്.

കമ്പനിക്ക് ആവശ്യം വരുന്ന ഉയ൪ന്ന നിലവാരങ്ങള്‍ നിലനി൪ത്തണം എന്ന ആഗ്രഹത്തോട്കൂടി, താഴെകൊടുത്തിരിക്കുന്ന നിയമങ്ങള്‍ / പെരുമാറ്റച്ചട്ടങ്ങള്‍, ബോഡിന്റെ എല്ലാ പ്രവ൪ത്തനങ്ങളിലും പാലിക്കേണം. കമ്പനി-സെക്രട്ടറിയെ ഈ ആവശ്യത്തിനായി കമ്പനി ഒരു കംപ്ളൈയ൯സ് ഓഫിസറായി നിയമിക്കുന്നു. ഇദ്ദേഹം ഡിറക്ട൪മാ൪ക്കും, സീനിയ൪ മാനേജ്മെന്റിനും, ചോദ്യങ്ങള്‍ക്ക് മറുപടിയേകാനും, അവരെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാ൯ സഹായിക്കാനുമായി, ലഭ്യമായിരിക്കും.

1. സത്യസന്ധതയും പവിത്രതയും:

എല്ലാ ഡിറക്ട൪മാരും, സീനിയ൯ മാനേജ്മെന്റും, കമ്പനിക്കായും, വ്യക്തിപരമായും ഉള്ള അവരുടെ പ്രവ൪ത്തനങ്ങള്‍ സത്യസന്ധതയോടും, പവിത്രതയോടും, നീതിയോടും കൂടി നടത്തേണ്ടതാണ്. എല്ലാ, ഡിറക്ട൪മാരും, സീനിയ൯ മാനേജ്മെന്റും, അവരുടെ എല്ലാ പ്രവ൪ത്തനങ്ങളും ഉത്തമവിശ്വസത്തോടും, ഉത്തരവാദിത്വത്തോടും, ആവശ്യമായ സൂക്ഷ്മതയോടും, കഴിവോടും, ശ്രദ്ധയോടും കൂടി, അവരുടെ സ്വതന്ത്രമായ വിവേചനാശക്തി ആ൪ക്കും കീഴ്പ്പെടുത്താതെയും, നടത്തേണ്ടതാണ്. എല്ലാ ഡിറക്ട൪മാരും, സീനിയ൯ മാനേജ്മെന്റും, കമ്പനിയുടെ ഏറ്റവും നല്ല താത്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവ൪ത്തിക്കുകയും, അതിന്റെ കറാ൪ കടമകളും ചുമതലകളും പൂ൪ത്തീകരിക്കുകയും ചെയ്യണം.

2. തമ്മില്‍ ഏറ്റുമുട്ടുന്ന താത്പര്യങ്ങള്‍:

കമ്പനിയുടെ ബോഡിന്മേലുള്ള ഡിറക്ട൪മാരും, സീനിയ൪ മാനേജ്മെന്റും, കമ്പനിയുടേയോ, അല്ലെങ്കില്‍ അതിന്റെ ഗ്രൂപ്പിന്റെയോ, താത്പര്യങ്ങളുമായി ഏറ്റുമുട്ടുന്ന യാതോരു ബിസിനസിലോ, ബന്ധത്തിലോ, പ്രവ൪ത്തനത്തിലോ, ഏ൪പ്പെടാ൯ പാടില്ല.

താത്പര്യങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍ പല സന്ദ൪ഭങ്ങളില്‍ സംഭവിക്കാം. ഇങ്ങിനയുള്ള എല്ലാ സന്ദ൪ഭങ്ങളെയും മു൯കൂട്ടി നി൪വ്വചിക്കാ൯ പറ്റില്ല. മാത്രവുമല്ല, ചില അവസരങ്ങളില്‍ ഉചിതമോ അനുചിതമോ എന്ന് പ്രവ൪ത്തനത്തെ വേ൪തിരിച്ചു പറയാ൯ പ്രയാസമായേക്കാം. താത്പര്യങ്ങളുടെ ഏറ്റുമുട്ടല്‍ സൃഷ്ടിക്കുന്നതോ, അല്ലെങ്കില്‍ അതിന് സാധ്യതയോ ഉള്ള, സാധാരണ അവസരങ്ങളില്‍ ചിലത് താഴെകൊടുത്തിരിക്കുന്നു:

  • കമ്പനിയുടെ പ്രവ൪ത്തനത്തെയോ, ഉത്തരവാദിത്വത്തെയോ വിപരീതമായി ബാധിക്കുകയോ, അതില്‍ ഇടപെടുകയോ, അല്ലെങ്കില്‍ അതുമായി ഏറ്റുമുട്ടുന്നതോ, ഹാനികരമായി ഭവിക്കുന്നതോ ആയ യാതോരു പ്രവ൪ത്തനമോ / തൊഴിലോ, ഡിറക്ട൪മാരും, സീനിയ൪ മാനേജ്മെന്റും ചെയ്യരുത്.
  • ഡിറക്ട൪മാരും, സീനിയ൪ മാനേജ്മെന്റും, അവരുടെ തൊട്ടടുത്തുള്ള കുടുംബാംഗങ്ങളും, അവ൪ക്ക് കമ്പനിയോടുള്ള കൂറിനേയും ഉത്തരവാദിത്വത്തേയും, ബാധിക്കാ൯ സാദ്ധ്യത ഉണ്ടാക്കാ൯ സാദ്ധ്യതയുള്ള രീതിയില്‍ ഒരു ഉപഭോക്താവിലോ, സപ്ളൈയറിലോ, ഡെവലപ്പറിലോ, ഈ കമ്പനിയുമായി മത്സരിക്കുന്ന മറ്റൊരു കമ്പനിയിലോ മുതല്‍ മുടക്കാ൯ പാടില്ല.
  • ഡിറക്ട൪മാരും, സീനിയ൪ മാനേജ്മെന്റും, അവരുടെ ഒരു കുടുംബക്കാരനുമായോ, അല്ലെങ്കില്‍ അവരുടെ ഒരു ബന്ധുവിനോ, അതുപോലുള്ള മറ്റാ൪ക്കെങ്കിലുമോ കാര്യമായ പങ്കുള്ള ഒരു സ്ഥാപനവുമായോ കമ്പനിയുടെ ബിസിനസ് നടത്തുന്നത് ഒഴിവാക്കേണം.

ഇങ്ങിനെയുള്ള ഒരു കച്ചവട ഇടപാട് ഒഴിവാക്കാ൯ പറ്റാത്തതാണെങ്കില്‍, ഈ വിവരം ബോഡിനേയോ, അല്ലെങ്കില്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറേയോ, അറിയിക്കേണ്ടതാണ്.

3. അനുസരണം:

ഡിറക്ട൪മാരും, സീനിയ൪ മാനേജ്മെന്റും, അക്ഷരത്തിലും, അവയുടെ ആന്തരികഅ൪ത്ഥത്തിലും, പ്രാബല്യത്തിലുള്ള നിയമങ്ങളേയും, ചട്ടങ്ങളേയും, പരുമാറ്റച്ചട്ടങ്ങളേയും, പൂ൪ണ്ണമായി അനസരിക്കേണ്ടതാണ്. നിയമപരമായതും, ധാ൪മ്മികമായതുമായ പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കാ൯ കമ്പനിയെ സഹായിക്കാനായി, ഡിറക്ട൪മാരും, സീനിയ൪ മാനേജ്മെന്റും, നിയമത്തിന്റെയും, ചട്ടങ്ങളുടേയും, പെരുമാറ്റച്ചട്ടങ്ങളുടേയും, എല്ലാവിധ ലംഘനത്തിന്റെയും സാദ്ധ്യതയെ കമ്പനി സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

4. മറ്റ് കമ്പനികളിലെ ഡിറക്ട൪ഷിപ്പ്:

മറ്റ് കമ്പനികളിലെ ബോഡ് ഓഫ് ഡിറക്ടേസില്‍ സേവിക്കുന്നത് വ്യാപാര താത്പര്യങ്ങളില്‍ ഗുരുതരമായ പൊരുത്തക്കേട് ഉളവാക്കാ൯ സാദ്ധ്യതയുണ്ടാകും എന്ന് കമ്പനിക്ക് തോന്നുന്നു. അതിനാല്‍, എല്ലാ ഡിറക്ട൪മാരും, അവ൪ക്കുള്ള ഇത്യാദി ബന്ധങ്ങളെക്കുറിച്ച് , വാ൪ഷികാടിസ്ഥാനത്തില്‍ ബോഡിനെ അറിയിക്കേണ്ടതാണ്. ഈ കമ്പനിയോട് നേരിട്ട് മത്സരിക്കുന്ന ഒരു കമ്പനിയുടെ ബോഡില്‍ സേവിക്കുന്നത് ഈ കമ്പനിയുടെ താത്പര്യങ്ങള്‍ക്ക് നല്ലതല്ല എന്നാണ് തോന്നുന്നത്.

5. വിവരങ്ങളുടെ രഹസ്യപൂ൪ണ്ണത:

നിയമം അവയെ പുറത്ത് വിടാ൯ അധികാരപ്പെടുത്തുകയോ, അല്ലെങ്കില്‍ അവ പുറത്തുവിടുന്നത് നിയമപരമായി ചെയ്യേണ്ടുന്ന കാര്യമോ ആണ് എന്ന് അല്ലാത്ത, കമ്പനിയുടെ വ്യാപാരത്തെക്കുറിച്ചും, അതിന്റെ ഉപഭോക്താക്കളെക്കുറിച്ചും, സപ്ളൈയ൪മാരെക്കുറിച്ചും ഉള്ള, പബ്ളിക്ക് ഡൊമെയ്നില്‍ അല്ലാത്തതും, എന്നാല്‍ ഡിറക്ട൪ക്ക് ലഭിക്കാവുന്നതോ, അല്ലെങ്കില്‍ കൈവശമുള്ളതോ ആയ വിവരങ്ങള്‍, രഹസ്യമാണ് എന്ന് ധരിക്കേണ്ടതും, അവയെ രഹസ്യമായി സൂക്ഷിക്കേണ്ടതുമാണ്. അങ്ങിനെ ചെയ്യണമെന്ന് പ്രത്യേകമായി അധികാരപ്പെടുത്തിയാലല്ലാതെ, ഏതൊരു ഡിറക്ടറും, സീനിയ൪ മാനേജ്മെന്റും, യാതോരു വിവരവും, ഔപചാരികമായോ, അല്ലാതെയോ, പത്രമാധ്യമങ്ങള്‍ക്കോ, മറ്റ് പബ്ളിസിറ്റി മാധ്യമങ്ങള്‍ക്കോ നല്‍കാ൯ പാടുള്ളതല്ല.

6.ഉള്ളുകള്ളികള്‍ അറിഞ്ഞ് കൊണ്ടുള്ള കച്ചവടം:

ഡിറക്ട൪മാ൪ക്കും, സീനിയ൪ മാനേജ്മെന്റുകള്‍ക്കും കമ്പനിയില്‍ നിന്നും ലഭിക്കാ൯ പറ്റുന്ന, പബ്ളിക്ക് ഡൊമെയ്നില്‍ പെടാത്തതും, അതിനാല്‍ ബിസിനസ്സിന്റെ ഉള്ളുകള്ളികള്‍ ആയിട്ടുള്ളതുമായ കാര്യങ്ങള്‍, ഏതൊരു ഡിറക്ടറും, സീനിയ൪ മാനേജ്മെന്റും സ്വന്തമായ താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ച് പ്രയോജനങ്ങള്‍ നേടുകയോ, അവ പ്രയോജനപ്പെടുത്താ൯ വേണ്ടി മറ്റുള്ളവ൪ക്ക് മുതല്‍മുടക്ക് ഉപദേശമായി നല്‍കുകയോ, ചെയ്യാ൯ പാടില്ല. എല്ലാ ഡിറക്ട൪മാരും എസ്ഈബിഐ പുറപ്പെടുവിച്ചിട്ടുള്ള ഇ൯സൈഡ൪ ട്രെയ്ഡിങ്ങ് മാ൪ഗ്ഗനി൪ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

7. സമ്മാനങ്ങളും, സംഭാവനകളും:

കമ്പനിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട്, ബിസിനസ് ഉപകാരങ്ങള്‍ക്കായോ, പ്രായോജനകരമായ തീരുമാനങ്ങള്‍ക്കായോ, കമ്പനിയുടെ യാതോരു ഡിറക്ടറും, സീനിയ൪ മാനേജ്മെന്റും, യാതോരു സമ്മാനങ്ങളോ, സംഭാവനകളോ, കൂലിയോ, അതിഥിസല്‍ക്കാരമോ, നിയമത്തിന് എതിരായ രീതിയില്‍ പണമോ, ഇവയിലേതെങ്കിലിനും തതുല്യമായ പ്രയോജനങ്ങളോ, സ്വീകരിക്കാനോ, നല്‍കാനോ ചെയ്യാ൯ പാടുള്ളതല്ല. പ്രത്യേകമായ അവസരങ്ങളില്‍, സ്മരണാത്മക സൂചകമായി നാമമാത്രമായ സമ്മാനങ്ങള്‍ സ്വീകരിക്കാവുന്നതാണ്. അക്കാര്യം ബോഡിനെ അറിയിക്കേണ്ടതാണ്.

8. ആസ്തികളുടെ സംരക്ഷണം:

ഡിറക്ട൪മാരും, സീനിയ൪ മാനേജ്മെന്റും കമ്പനിയുടെ ആസ്തികള്‍, തൊഴില്‍, വിവരങ്ങള്‍ എന്നിവ സംരക്ഷിക്കേണ്ടതാണ്. ഇവയെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി, ബോഡിന്റെ അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലല്ലാതെ ഉപയോഗിക്കാ൯ പാടില്ല.

9. ഉപഭോക്താക്കളുമായുള്ള ബന്ധം:

നമ്മുടെ ഉപഭോക്താക്കളുടെ മൂല്യം ഉയരുന്ന രീതിയിലും അവരുമായി അന്യോന്യവിശ്വാസം വള൪ത്തിയെടുക്കുന്നരീതിയിലും ഡിറക്ട൪മാരും, സീനിയ൪ മാനേജ്മെന്റും പ്രവ൪ത്തികുകയും പെരുമാറുകയും ചെയ്യണം. ഇവരുടെ തൊഴിലുമായി ബന്ധപ്പെട്ട് ഇവ൪ക്ക് ഉപഭോക്താക്കളോടോ, അല്ലെങ്കില്‍ ഉപഭോക്താക്കളായി മാറാ൯ സാദ്ധ്യതയുള്ളവരോടോ ബന്ധപ്പെടേണ്ടി വരികയാണെങ്കില്‍, കമ്പനിയുടെ പ്രതിനിധികള്‍ക്ക് ഉചിതമായ രീതിയില്‍ ഇവ൪ പെരുമാറേണ്ടുന്നതാണ്.

10. സ൪ക്കാരുമായുള്ള ബന്ധം:

സ൪ക്കാ൪ ജീവനക്കാരുമായും, പൊതു ഉദ്യോഗസ്ഥരുമായും ഇടപെഴകേണ്ടുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാകും എന്നും, വ്യാപാരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും ഉയ൪ന്ന ധാ൪മ്മികവും, സദാചാരപരവും നിയമപരവും, ആയ നിലവാരങ്ങളോട് യോജിച്ച് നില്‍കും, എന്നതാണ് കമ്പനിയുടെ നയം. എല്ലാ കേന്ദ്ര, പ്രാദേശിക, സംസ്ഥാന, ഫെഡറല്‍, വിദേശ നിയമങ്ങളും, മറ്റ് പ്രാബല്യത്തിലുള്ളതായ നിയമങ്ങളും, ചട്ടങ്ങളും, നിയന്ത്രണങ്ങളും, നിശ്ചിതമായും പാലിക്കും എന്നതും, ഈ നയത്തിന്റെ ഭാഗമാണ്.

11. ഇടയ്ക്കിടയ്ക്കുള്ള വിലയിരുത്തല്‍:

വ൪ഷത്തിലൊരിക്കലോ, അല്ലെങ്കില്‍, ഈ കോഡ് പുന൪ ലിഖിതം ചെയ്യുകയാണെങ്കില്‍, അതിന് ശേഷമോ, ഓരോ ഡിറക്ടറും, സീനിയ൪ മാനേജ്മെന്റും, ഇതിനെക്കുറിച്ച് അറിവുള്ളതായ് അംഗീകരിക്കുകയും, ഇതിലെ ചട്ടങ്ങളെ മനസ്സിലായി എന്നും, അവയോട് യോജിക്കുമെന്നും എഴുതി ഒപ്പിട്ട് സമ്മതിക്കേണ്ടതാണ്. പുതിയ ഡിറക്ട൪മ൪, അവരുടെ ഡിറക്ട൪ഷിപ്പ് തുടങ്ങുന്ന അവസരത്തിലും, സീനിയ൪ മാനേജ്മെന്റ് അവരുടെ തൊഴില്‍ തുടങ്ങുന്ന അവസരത്തിലും, ഇങ്ങിനെ ഒരു രേഖ ഒപ്പിട്ട് നല്‍കേണ്ടതാണ്.

12. പരിത്യാഗങ്ങള്‍:

പെരുമാറ്റച്ചട്ടങ്ങളില്‍ നിന്നും, ധാ൪മ്മിക ചട്ടങ്ങളില്‍ നിന്നും, കമ്പനിയുടെ ബോഡ് ഓഫ് ഡിറക്ടേസില്‍ ആരെയെങ്കിലുമോ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു എക്സിക്യുട്ടിവ് ഓഫിസറെയോ, ഒഴിവാക്കണം എന്നുണ്ടെങ്കില്‍ അത് കമ്പനിയുടെ ബോഡ് ഓഫ് ഡിറക്ടേസ് ലിഖിതരൂപത്തില്‍ അംഗീകരിക്കണം. മാത്രവുമല്ല, അത് ഉടനെതന്നെ പുറത്തറിയിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *

*
*
Website