ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നീ മൂന്നുകാര്യങ്ങളോടൊപ്പം തന്നെ, ഗൃഹനി൪മ്മാണവും ഓരോ മനുഷ്യന്റെയും പ്രാഥമികമായ ആവശ്യമാണ്. വീടുനി൪മ്മിക്കല്‍ ഒരു പ്രധാനപ്പെട്ട കാര്യവും,ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും ആയ നിലവാരത്തിന്റെ മൂല്യനി൪ണ്ണയവും കൂടിയാണ്. നയപരമായി മു൯കൈ എടുക്കുന്നതിന്റെയും ഇടപെടുന്നതിന്റെയും ഒരു നി൪ണ്ണായക ഘടകമായി ഇതിനെ കണക്കാക്കപ്പെടുന്നു.ഒരു സാമൂഹിക ആവശ്യത എന്ന രീതിയില്‍, വീട് നി൪മ്മാണത്തിന്റെ പ്രസക്തി വളരെ കാലമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത് ശിലായുഗം മുതല്‍ പുതുമയാ൪ന്ന രീതികളെയും, പുതിയ കണ്ടുപിടുത്തങ്ങളേയും സ്വാധീനിച്ചിട്ടുണ്ട്.

മനുഷ്യന്റെ അത്യന്താപേക്ഷിതമായ ആവശ്യങ്ങളില്‍ വീട് ഒന്നായതിനാല്‍, ജനസംഖ്യയുടെ വള൪ച്ചയോടൊപ്പവും, ജീവിത നിലവാരത്തിന്റെ ഉയ൪ച്ചയോടൊപ്പവും, വാസസ്ഥലത്തിനായുള്ള ആവശ്യം വളരുന്നു. ഇതിനാല്‍ വീട് വാങ്ങിക്കാനുള്ള ഒരു സാമ്പത്തിക പദ്ധതിയുടെ ആവശ്യകതയും വന്നു. നാം കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സമ്പാദ്യങ്ങളും ഒരു വീട് സ്വന്തമാക്കാ൯ നാം ചിലവാക്കുന്നുവെന്നതും,വീടിനെയാണ് നാം ഏറ്റവും നല്ല മുതല്‍മുടക്കായി കാണുന്നത് എന്നതും,ഭവനനി൪മ്മാണ മേഘലയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാ൯ ഉതകുന്നു.വീടു വാങ്ങിക്കാനായി വരുന്ന സാമ്പത്തിക ആവശ്യത്തിനെ നേരിടാനായി ഈ മേഘലയെ മാത്രം പ്രത്യേകമായി ലക്ഷ്യംവയ്ക്കുന്ന ഭവന വായ്പാ സംഘടനകളെ വേദിയില്‍ കൊണ്ടുവന്നു. വള൪ന്നുകൊണ്ടിരിക്കുന്ന ഭവനനി൪മ്മാണ മേഘലയിലേക്ക് വ൪ഷങ്ങളായി ഹൌസിങ്ങ് ഫിനാ൯സ് കമ്പനികള്‍ (എച്ച്എഫ്സികള്‍) അവരുടെ സഹായം കൂടുതല്‍ കൂടുതല്‍ ആയി ലഭ്യമാക്കിയിട്ടുണ്ട്. ഭവനനി൪മ്മാണ മേഘലയെ മാത്രം ഉന്നം വയ്ക്കുന്നു എന്നതിലാണ് ഇവരുടെ കഴിവിന്റെ ശക്തി കുടിയിരിക്കുന്നത്. ഇതാണ് ജിഐസി ഹൌസിങ്ങ് ഫിനാ൯സ് ലി. (ജിഐസിഎച്ച്എഫ്സി) ന്റെ പശ്ചാത്തലം.

1989 ഡിസംബ൪ 12ന് ആണ് ജിഐസി ഹൌസിങ്ങ് ഫിനാ൯സ് ലിമിറ്റഡ് ‘ജിഐസി ഗ്രഹ് വിറ്റ ലിമിറ്റഡ്’ എന്ന പേരില്‍ ഇ൯കോ൪പ്പറെയ്റ്റ് ചെയ്യപ്പെട്ടത്. ഈ പേര് ഇന്നത്തെ പേരിലേക്ക് മാറ്റിയത് 1993 നവംബ൪ 16ന് ഒരു പുതിയ സ൪ട്ടിഫിക്കറ്റ് ഓഫ് ഇ൯കോ൪പ്പറേഷനിലൂടെയാണ്. ഇന്ത്യയില്‍ ഭവനനി൪മ്മാണ പ്രവ൪ത്തനം ഊ൪ജ്ജിതപ്പെടുത്താ൯, വ്യക്തികള്‍ക്കും മറ്റ് കോ൪പ്പറെയ്റ്റുകള്‍ക്കും നേരിട്ട് പണം വായ്പ നല്‍കുന്ന മേഘലയിലേക്ക് ഇറങ്ങുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ കമ്പനി രൂപീകരിക്കപ്പെട്ടിട്ടുള്ളത്. വ്യക്തികള്‍ക്കും, വീടുകള്‍/ ഫ്ളാറ്റുകള്‍ എന്നിവ താമസആവശ്യത്തിനായി നി൪മ്മിക്കുന്ന വ്യാപാരത്തില്‍ ഏ൪പ്പെട്ടിരിക്കുന്ന വ്യക്തികള്‍/ കമ്പനികള്‍ എന്നിവ൪ക്ക് ഭവനനി൪മ്മാണത്തിനാവശ്യമുള്ള പണം വായ്പയായി നല്‍കുകയെന്നതാണ് ജിഐസിഎച്ച്എഫ്എല്‍ ന്റെ പ്രാഥമികമായ വ്യാപാരം. ഇന്ത്യയിലെ ഭാവിയിലെ ഭവനനി൪മ്മാണത്തിനെക്കുറിച്ച് കമ്പനിക്ക് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. അതിന്റെ ആദ൪ശങ്ങളില്‍ അടിയുറച്ച് നിന്നാലാണ്, വിജയവും, വള൪ച്ചയും കൈവരിക്കാ൯ ആവുക എന്ന് ജിഐസിഎച്ചഎഫഎല്‍ ലില്‍ എന്നും വിശ്വാസമുണ്ടായിരുന്നു. ഈ ആദ൪ശങ്ങള് ഇവയാണ്:

  • ഒരു സേവനോന്മുഖമായ അന്തരീക്ഷത്തില്‍ ഉപഭോക്താവിന് സൌഹൃദമാ൪ന്ന സാമ്പത്തിക പദ്ധതികളിലൂടെ, ഭവനനി൪മ്മാണ പ്രവ൪ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കി ഒരു പ്രമുഖമായ കോ൪പ്പറെയ്റ്റ് പൌര൯ ആവുക.
  • ഒരു മത്സരാന്തരീക്ഷത്തില്‍, ഒരു നല്ല കോ൪പ്പറെയ്റ്റ് പൌരന്റെ ധാ൪മ്മിക നിലവാരങ്ങള്‍ പ്രതിഫലിച്ചുകൊണ്ട്, കൈയിലുള്ളതിനെബലപ്പെടുത്തുകയും, വളരുകയും ചെയ്യുക.
  • സമ്പത്ത് സൃഷ്ടിക്കുകയും, ഷെയ്൪ഹോള്‍ഡ൪മാ൪ക്ക് പ്രയോജനങ്ങള്‍ നല്‍കുകയും ചെയ്യുക

ജെ൯റല്‍ ഇ൯ഷ്വറ൯സ് കോ൪പ്പറേഷ൯ ഓഫ് ഇന്ത്യയും, അതിന്റെ മു൯കാല അനുബന്ധ കമ്പനികളായ നാഷനല്‍ ഇ൯ഷ്വറ൯സ് കമ്പനി ലിമിറ്റഡ്, ദ് ന്യൂ ഇന്ത്യ എഷ്വറ൯സ് കമ്പനി ലിമിറ്റിഡ്, ദ് ഓറിയന്റല്‍ ഇ൯ഷ്വറ൯സ് കമ്പനി ലിമിറ്റഡ്, യുണൈറ്റിഡ് ഇന്ത്യ ഇ൯ഷ്വറ൯സ് കമ്പനി ലിമിറ്റഡ് തുടങ്ങിയവയും, അതോടൊപ്പം യൂടിഐ, ഐസിഐസിഐ, ഐഎഫ്സിഐ, എച്ച്ഡിഎഫ്സി, എസ്ബിഐ എന്നിവയും, ആദ്യകാല ഷെയ്൪മൂലധനത്തില്‍ സംഭാവനചെയ്തുകൊണ്ടാണ് ഈ കമ്പനി തുടങ്ങിയത്.

ജിഐസിഎച്ച്എഫ്എല്‍ ന് രാജ്യത്തുടനീളമായി 53 ശാഖകള്‍ വ്യാപാരത്തീനായി ഉണ്ട്. ഇതിന് ഒരു ശക്തമായ മാ൪ക്കറ്റിങ്ങ് ടീം ഉണ്ട്. ഇതിനെ സെയ്ല്‍സ് എസോസിയെറ്റുകള്‍ (എസ്എകള്‍) സാഹായിക്കുന്നുണ്ട്. വ്യക്തിപരമായി വായ്പയെടുക്കുന്നവ൪ക്ക് പണം നല്‍കാനായി ഇവ൪ക്ക് വിവിധ ബില്‍ഡ൪മാരുമായി ബന്ധമുണ്ട്. വിവിധതരം ഭവനനി൪മ്മാണ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി കോ൪പ്പറെയ്റ്റുകളുമായും ഇതിന് സഹകരണ ബന്ധമുണ്ട്.

കമ്പനിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍
വ൪ഷം സംഭവം
1989 കമ്പനിയെ ‘ജിഐസി ഗ്രഹ് വിറ്റ ലിമിറ്റിഡ്’ എന്ന പേരില്‍ ഇ൯കോ൪പ്പറെയ്റ്റ് ചെയ്തു.
1989-91 8 സ്ഥലങ്ങളില്‍ കമ്പനി അതിന്റെ പ്രവ൪ത്തനം ആരംഭിച്ചു.
1991-92 എംപ്ളോയി, ബില്‍ഡ൪ സ്കീം ഹൌസിങ്ങ് സ്കീമുകള്‍ക്ക് കമ്പനി തുടക്കമിട്ടു.
1992-93 കമ്പനിയുടെ പേര് ‘ജിഐസി ഹൌസിങ്ങ് ഫിനാ൯സ് ലിമിറ്റ്ഡ്’ എന്നാക്കി മാറ്റി. അപ്ന ഗ്രഹ് യോജന കമ്പനി തുടങ്ങി.
1993-94 കമ്പനി 1:1 എന്ന ഒരു റൈറ്റ്സ് ഇഷ്യൂ നടത്തി; മൂലധനം 10 കോടി രൂപ കടന്നു.
1994-95 കമ്പനി അതിന്റെ ആദ്യത്തെ ഐപിഓ സൃഷ്ടിച്ചു, 40 കോടി രൂപ അധിക മൂലധനം സ്വരൂപിച്ചു.
1996-97 കമ്പനി കമ്പ്യൂട്ടറൈസേഷന് ആരംഭമിട്ടു.
2003-04 വായ്പ അനുവദിക്കുന്നതിലും, വായപ പണം നല്‍കുന്നതിലും, ലാഭത്തിലും, ആകമാനമായി ഈ വ്യവസായത്തിന്റെ മുകളിലായ 40% വള൪ച്ച രേഖപ്പെടുത്തി. ഇതിന്റെ ഫലമായി വ്യക്തിപരമായ ഭവന നി൪മ്മാണ വായ്പയുടെ കാര്യത്തില്‍ വാ൪ഷിക വ്യാപാരം 500 കോടി രൂപ കടക്കുകയും, മൊത്തമായ വ്യാപാരത്തില്‍ 1000 കോടി രൂപയും കടന്നു.
2004-05 വായ്പ അനുവദിക്കുന്നതിലും, വായപ പണം നല്‍കുന്നതിലും, ലാഭത്തിലും, ആകമാനമായി ഈ വ്യവസായത്തിന്റെ മുകളിലായ 40% വള൪ച്ച രേഖപ്പെടുത്തി. കൈവശമുള്ള ഓരോ 2 ഷെയ്റുകള്‍ക്കും 1 ഇക്യുറ്റി ഷെയ്൪ എന്ന അനുപാതത്തില്‍, 16 രൂപ എന്ന വിലക്ക് 89,75,561 ഇക്യുറ്റി ഷെയ്റുകളുടെ റൈറ്റ്സ് ഇഷ്യു നടത്തി. പെയ്ഡ്-അപ് മൂലധനം 26.93 കോടി രൂപയായി വള൪ന്നു.
2005-06 എ൯പിഎയും ലാഭവും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കല്‍
2006-07 റൈറ്റ്സ് ഇഷ്യു  - 10രൂപ മുഖവിലയുള്ള 2,69,25,533 എണ്ണം ഇക്യുറ്റി ഷെയ്റുകള്‍, ഓരോന്നും 30 രൂപ പ്രീമിയം വിലയ്ക്ക്, മൊത്തമായി 107,70,21,320 രൂപ എന്ന സംഖ്യക്ക് കമ്പനിയുടെ ഇക്യുറ്റി ഷെയ്൪ഹോള്‍ഡ൪മാ൪ക്ക് 1 ഇക്യുറ്റി ഷെയ്റിന് 1 ഇക്യുറ്റി ഷെയ്൪ എന്ന അനുപാതത്തില്‍, റൈറ്റ്സിന്റെ അടിസ്ഥാനത്തില്‍ ഇഷ്യു ചെയ്യുകയും, അത് മെയ് 19, 2006 ന് എലോട്ട് ചെയ്യുകയും ചെയ്തു. റൈറ്റ്സ് ഇഷ്യു ചെയ്തതിന് ശേഷം, കമ്പനിയുടെ ഷെയ്൪ മൂലധനം 26.93 കോടിയായും, ഷെയ്൪ പ്രീമിയം 80.78 കോടിയായും ഉയ൪ന്നിട്ടുണ്ട്. കമ്പനിയുടെ പെയ്ഡ്-അപ് മൂലധനം 53.86 കോടി രൂപയായി മാ൪ച്ച് 31, 2007 ന് നില്‍ക്കുന്നു.
2007-08 ഈ വ൪ഷം വ്യക്തിപരമായ വായ്പ പോട്ഫോളിയോ 2000 കോടി രൂപ കടന്നു. ഇപ്പോളത് 2427.35 കോടി രൂപയായി മാ൪ച്ച് 31, 2008ല്‍ നില്‍ക്കുന്നു.
2008-09 ഈ വ൪ഷം വ്യക്തിപരമായ വായ്പ പോട്ഫോളിയോ 2500 കോടി രൂപ കടന്നു. ഇപ്പോളത് 2682 കോടി രൂപയായി മാ൪ച്ച് 31, 2009ല്‍ നില്‍ക്കുന്നു.
2009-10 ഈ വ൪ഷം കമ്പനി ഗുജറാത്തില്‍ അതിന്റെ ആദ്യത്തെ ശാഖ വഡോദരയില്‍ തുറന്നു. മഹാരാഷ്ട്രയില്‍ അതിന് നെറ്റ്വ൪ക്ക് നാഗ്പൂറും, നാസിക്കിലും, ശാഖകള്‍ തുറന്നുകൊണ്ട് വ്യപിപ്പിച്ചു. ഒരു ലൈഫ് ഇ൯ഷ്വറ൯സ് കമ്പനിയുമായി ബന്ധിപ്പിച്ചുകൊണ്ട് അടവ് ബാക്കിയുള്ള വായ്പ സംഖ്യയുടെ അത്രത്തോളം വരെ, അ൪ഹതയുള്ള വായ്പ-ആവശ്യമുള്ളവ൪ക്ക് ഓപ്ഷനല്‍ ഗ്രൂപ്പ് ലൈഫ് ഇ൯ഷ്വറ൯സ് കവ൪ ആരംഭിച്ചു.
2010-11 ഈ വ൪ഷം എപ്രൂവ് ചെയ്ത വ്യക്തിപരമായ വായ്പകള്‍ 1000 കോടി രൂപ കടന്നു. ഈ വ൪ഷം എപ്രൂവ് ചെയ്ത വ്യക്തിപരമായ ലോണുകള്‍ 1069 കോടി രൂപയാണ്. വ്യക്തിപരമായ വായ്പ പോട്ഫോളിയോ, 3000 കോടി രൂപ കടന്നു. അത് ഇപ്പോള്‍ 3406 കോടി രൂപയായി മാ൪ച്ച് 31 2011 ല്‍ നില്‍ക്കുന്നു. ഒറ്റ പ്രാവശ്യ സ്പെഷ്യല്‍ ഡിവിഡന്റായ 10% അടക്കം 55% ഡിവിഡന്റ് പ്രഖ്യാപിക്കപ്പെട്ടു രാജസ്ഥാനില്‍ ജോഡ്പൂറില്‍ രണ്ടാമത്തെ ശാഖ തുറന്നു. പശ്ചിമ ബെങ്ഗോളില്‍ ദു൪ഗ്ഗാപൂറില്‍ രണ്ടാം ശാഖ തുറന്നു. മഹാരാഷ്ട്രയില്‍ കോലാപ്പൂറില്‍ ഒരു ശാഖ തുറന്നു കൊണ്ട് കൂടുതലായി വ്യാപിക്കുന്നു.
2011-12 ഈ വ൪ഷം നല്കിയ വായ്പകള്‍ 1000 കോടി രൂപ കടന്നു. ഈ വ൪ഷം അത് 1069 കോടി രൂപയായി നില്‍കുന്നു. വ്യക്തിപരമായ വായ്പ പോട്ഫോളിയോകള്‍ 3500 കോടി രൂപ കടന്നു. 2012, മാ൪ച്ച് 31ന്, അത് 3864 കോടി രൂപയായി നില്‍ക്കുന്നു.മുംബൈയുടെ പ്രാന്തപ്രദേശമായ നെറെ പ൯വേലില്‍ ഒരു പുതിയി ശാഖ തുറന്നുകൊണ്ട് കമ്പനി മഹാരാഷ്ട്രയില്‍ കൂടുതല്‍ വാപിക്കുന്നു.
2012-13 മധ്യപ്രദേശിലെ ഇ൯ഡോറില്‍ അതിന്റെ ആദ്യത്തെ ശാഖ തുറന്നു.
2013-14 കമ്പനിയുടെ 43ാമത്തെ ശാഖ പാറ്റ്നയില്‍ തുറന്നു.
2013-14 കമ്പനി അതിന്റെ 44ാമത്തെ ശാഖ അഹമ്മദബാദില്‍ തുറന്നു.
2013-14 കമ്പനിയുടെ 45ാമത്തെ ശാഖ കല്‍യാണില്‍ തുറന്നു.
2013-14 കമ്പനി അതിന്റെ 46-മത് ശാഖ ബോറിവല്ലിയില്‍ തുറക്കുന്നു.
2013-14 കമ്പനി അതിന്റെ 47-മത് ശാഖ ഡെറാഡൂണില്‍ തുറക്കുന്നു.
2014-15 കമ്പനി അതിന്റെ 48-മത് ശാഖ മീററ്റില്‍ തുറക്കുന്നു.
2014-15 കമ്പനി അതിന്റെ 49-മത് ശാഖ ബോയ്സറില്‍ തുറക്കുന്നു
2014-15 കമ്പനി അതിന്റെ 50-മത് ശാഖ ഗാസിയാബാദില്‍ തുറക്കുന്നു
2014-15 കമ്പനി അതിന്റെ 51-മത് ശാഖ മ൪ഗോവയില്‍ തുറക്കുന്നു
2014-15 കമ്പനി അതിന്റെ 52-മത് ശാഖ ദ്വാരകയില്‍ തുറക്കുന്നു
2014-15 കമ്പനി ഈ വ൪ഷം രജത ജൂബിലി ആഘോഷിക്കുന്നു